നടൻ ജാവേദ് ഖാൻ അംറോഹി അന്തരിച്ചു

ന്യൂഡൽഹി: സിനിമ - നാടക നടൻ ജാവേദ് ഖാൻ അംരോഹി അന്തരിച്ചു. 74 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഉച്ചക്ക് ഒന്നോടെയായിരുന്നു അന്ത്യം.

ലഗാൻ, അന്ദാസ് അപ്ന അപ്നാ, ചക് ദേ ഇന്ത്യ, ഹം ഹേ രഹി പ്യാർ കേ, ലാഡ്ലാ, ഇഷ്ഖ് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. മിർസ ഗാലിബ്, നുക്കാഡ് തുടങ്ങിയ ടി.വി ഷോകളിലും അഭിനയിച്ചു.

2020ൽ പുറത്തിറങ്ങിയ സഡക് 2 ആണ് അവസാന ചിത്രം.
ഒരു മകനും മകളുമുണ്ട്.

Tags:    
News Summary - Actor Javed Khan Amrohi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.