Posted On
date_range Updated On
date_range നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: നടി അഭിലാഷാ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. 40 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു.
ബോളിവുഡില്‍ അന്തരിച്ച നടന് സുശാന്ത് സിങ് രജ്പുതിനൊപ്പം അഭിനയിച്ച ഛിച്ചോരെ അടക്കം ഏതാനും ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
മറാത്തി, ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് സിനിമകളില്‍ ശ്രദ്ധനേടിയത്. 2015ല്‍ ഭോജ്പുരി സൂപ്പര്‍സ്റ്റാര്‍ രവി കിഷനൊപ്പവും അഭിനയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.