ആമിർ ഖാന്റെ മകൾ ഇറയുടെ ഹൽദി ആഘോഷത്തിന് വേദിയായത് നടൻ സൽമാൻ ഖാന്റെ ഗ്യാലക്സി അപ്പാർട്ട്മെന്റ്. ആമിർ ഖാന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു, മൂത്ത മകൻ ജുനൈദ് ഖാൻ, ഇളയ മകൻ ആസാദ് റാവു ഖാൻ എന്നിവരുൾപ്പെടെയുള്ള ഖാൻ കുടുംബാംഗങ്ങൾ ചൊവ്വാഴ്ച രാത്രി സൽമാന്റെ വസതിയിൽ എത്തിയിരുന്നു. ഹൽദി ചടങ്ങിനായി സൽമാൻ വീട്ടിൽ പ്രത്യേക സൗകര്യങ്ങൾ ഒരുങ്ങിയിരുന്നു. ഗ്യാലക്സി അപ്പാർട്ട്മെന്റിൽ നിന്നുള്ള ആമിർ ഖാന്റേയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങളും വിഡിയോയും വൈറലാണ്.
അടുത്ത സുഹൃത്ത് എന്നതിൽ ഉപരി ആമിറിന്റെ കുടുംബത്തിലെ അംഗത്തെ പോലെയാണ് സൽമാൻ.ആമിർ ഖാന്റെ കുടുംബത്തിലെ സ്വകാര്യ ചടങ്ങുകൾക്കെല്ലാം സൽമാൻ എത്താറുണ്ട്. കൂടാതെ ആമിറിന്റെ മക്കളായ ഇറ,ജുനൈദ് ,ആസാദ് റാവു ഖാൻ തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമാണ് സല്ലുവിനുള്ളത്.
ആമിർ ഖാന്റേയും ആദ്യഭാര്യ റീന ദീത്തയുടേയും മകളാണ് ഇറ ഖാൻ. ജുനൈദ് ഖാൻ എന്നൊരു മകനും കൂടി ഇവർക്കുണ്ട്.
ബാദ്രയിലെ താജ് ലാൻഡ് എൻഡ് ഹോട്ടലിൽവെച്ചാണ് ഇറയുടെയും നുപൂർ ശിഖാരെയുടേയും വിവാഹം നടക്കുന്നത്. ഇരുവരുടേയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരിക്കും വിവാഹ ചടങ്ങിൽ പങ്കെടുക്കുക.ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി ആമിർ ഖാൻ വിരുന്ന് സംഘടിപ്പിക്കും.
കഴിഞ്ഞ വർഷമായിരുന്നു നുപൂർ ശിഖാരെയുടേയും ഇറ ഖാന്റേയും വിവാഹ നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായി നുപൂർ ശിഖരെയുടെ വീട്ടിൽ മഹാരാഷ്ട്രാ ആചാരപ്രകാരമുള്ള കേൾവൻ ആഘോഷ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.