തന്റെ യാതൊരു സഹായവുമില്ലാതെയാണ് മകൻ ജുനൈദ് സിനിമയിലെത്തിയതെന്ന് നടൻ ആമിർ ഖാൻ. സിനിമയുമായി ബന്ധപ്പെട്ട് തന്നോട് ഇതുവരെ യാതൊരു അഭിപ്രായവും ചോദിച്ചിട്ടില്ലെന്നും അതൊരു നല്ല കാര്യമാണെന്നും ആമിർ പറഞ്ഞു. ജുനൈദ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലവ് യാപായുടെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത്. ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂറാണ് ചിത്രത്തിലെ നായിക. തന്റെ മക്കൾക്കായി എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും ആമിർ കൂട്ടിച്ചേർത്തു.
'ജുനൈദ് സ്വന്തമായി തന്നെയാണ് സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നത്. ജോലിയുടെ കാര്യത്തിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നു. ഞാൻ എപ്പോഴും അവനു വേണ്ടിയുണ്ട്. പക്ഷെ അവൻ ഇതുവരെ എന്നോട് അഭിപ്രായം ചോദിച്ചിട്ടില്ല.അത് വളരെ നല്ല കാര്യമായിട്ടാണ് ഞാൻ കാണുന്നത്. കാരണം മക്കൾ സ്വന്തമായി തീരുമാനമെടുക്കണം. അവരുടെ വഴി അവർ സ്വന്തമായി കണ്ടെത്തണം. മകന് എപ്പോഴെങ്കിലും എൻ്റെ വിദഗ്‌ധോപദേശം ആവശ്യമുണ്ടെങ്കിൽ തീർച്ചയായും ഞാൻ അവിടെയുണ്ടാകും'- ആമിർ ഖാൻ പറഞ്ഞു.
2022ൽ റിലീസ് ചെയ്ത തമിഴ് സൂപ്പർഹിറ്റ് ചിത്രം ‘ലവ്ടുഡേ’യുടെ ഹിന്ദി റീമേക്കാണ് ‘ലവ്‌യാപാ’.അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഫാന്റം പിക്ചേഴ്സും എജിഎസ് എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.