100 കോടിയുടെ ഓഫർ ആമിർ ഖാൻ നിരസിച്ചോ? സത്യം ഇതാണ്...

ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ആമിർ ഖാൻ. എപ്പോഴും വ്യത്യസ്തമായ കഥകൾ തെരഞ്ഞെടുക്കുന്നതിനാൽ പ്രേക്ഷകർ അദ്ദേഹത്തെ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്ന് വിളിക്കാറുണ്ട്. ലഗാൻ, 3 ഇഡിയറ്റ്സ്, പി.കെ, ദംഗൽ, താരേ സമീൻ പർ എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ വെറും ഹിറ്റുകളല്ല മാത്രമല്ല ഹൃദയത്തെ സ്പർശിക്കുന്നവ കൂടിയാണ്. തിയേറ്റർ വിട്ടതിനുശേഷവും മനസിൽ തങ്ങിനിൽക്കുന്ന സിനിമകളുടെ ഭാഗമാകുന്ന നടനാണ് അദ്ദേഹം.

ഇപ്പോഴിതാ, സിതാരേ സമീൻ പർ എന്ന ചിത്രവുമായി തിരിച്ചെത്താൻ ഒരുങ്ങുകയാണ് ആമിർ. 2007 ലെ ക്ലാസിക് ചിത്രമായ താരേ സമീൻ പറിന്റെ തുടർച്ചയാണ് ചിത്രം. മാനസികാരോഗ്യത്തിലാണ് കഥ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജെനീലിയ ദേശ്മുഖും അഭിനയിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2025 ജൂൺ 20ന് തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

മിക്ക താരങ്ങളും അവരുടെ സിനിമകൾ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് വേഗത്തിൽ വിൽക്കുന്നതാണ് നിലവിലെ പതിവ്. എന്നാൽ ആമിർ ഖാൻ ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്നുള്ള 100 കോടി രൂപയുടെ ഓഫർ നിരസിച്ചതായാണ് റിപ്പോർട്ട്. തിയറ്റർ അനുഭവത്തിൽ വിശ്വസിക്കുന്നതിനാലും ആളുകൾ തിയറ്ററിൽ സിനിമ കാണുന്നത് നിർത്താൻ ആഗ്രഹിക്കാത്തതിനാലും ആണ് ആമിർ ഓഫർ നിരസിച്ചതെന്നാണ് വിവരം. ഒ.ടി.ടിക്ക് പകരം, സിതാരേ സമീൻ പർ യൂട്യൂബ് പേ-പെർ-വ്യൂവിലൂടെ റിലീസ് ചെയ്യും. അതായത്, തിയറ്ററുകളിൽ എത്തി എട്ട് ആഴ്ചകൾക്ക് ശേഷം, യൂട്യൂബിൽ ഒരു തവണ പണമടച്ചാൽ സിനിമ ഓൺലൈനായി കാണാൻ കഴിയും.

താരേ സമീൻ പർ കഥയും സംവിധാനവും നിര്‍മാണവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പര്‍ സംവിധാനം ചെയ്യുന്നത് ആര്‍. എസ് പ്രസന്നയാണ്. താരെ സമീൻ പർ ദർശീൽ സഫാരിയെ നായകനായി അവതരിപ്പിച്ചപ്പോൾ, ആമിർ ഖാൻ പ്രൊഡക്ഷൻസ് സിതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിതാരേ സമീൻ പർ'.

Tags:    
News Summary - Aamir Khan reportedly rejects Rs 100 crore offer, check details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.