നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുടെയും മകൾക്ക് പേരിട്ട് ആമിർ ഖാൻ. മിറ എന്നാണ് കുഞ്ഞിന് ആമിർ ഖാൻ ഇട്ട പേര്. ആമിർ ഖാൻ ഹൈദരാബാദിലെത്തിയാണ് കുഞ്ഞിന് പേരിട്ടത്. വിഷ്ണുവും ജ്വാലയും സോഷ്യൽ മീഡിയയിലൂടെ പേര് പ്രഖ്യാപിക്കുകയും ആ പേര് ആമിർ നൽകിയതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ചടങ്ങിന്റെ മനോഹര ചിത്രങ്ങൾ വിഷ്ണുവും ജ്വാലയും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ആമിറിന്റെ സാന്നിധ്യത്തിൽ വികാരാധീനയാകുന്ന ജ്വാലയെ ചിത്രങ്ങളിൽ കാണാം.
'ഞങ്ങളുടെ മിറയെ പരിചയപ്പെടുത്തുന്നു... ഹൈദരാബാദിൽ വന്ന് ഞങ്ങളുടെ കുഞ്ഞിന് പേരിട്ടതിന് ആമിർ സാറിന് വലിയ സ്നേഹം. മിറ നിരുപാധികമായ സ്നേഹത്തെയും സമാധാനത്തെയും പ്രതിനിധീകരിക്കുന്നു. ഇതുവരെയുള്ള ആമിർ സാറിനൊപ്പമുള്ള യാത്ര ഒരു മാന്ത്രിക യാത്രയായിരുന്നു. ഞങ്ങളുടെ മകൾക്ക് മനോഹരമായ ഒരു പേര് നൽകിയതിന് നന്ദി ആമിർ സാർ' എന്നാണ് വിഷ്ണു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
'ഞങ്ങളുടെ 'മിറ'! ഇതിൽ കൂടുതൽ ഒന്നും ചോദിക്കാൻ കഴിയില്ലായിരുന്നു! ആമിർ, നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ല!! ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു. മനോഹരമായ പേരിന് നന്ദി!' എന്നാണ് ജ്വാല ഗുട്ട കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.