മഹാഭാരതം സ്വപ്നചിത്രം; കൃഷ്ണനെ അവതരിപ്പിക്കാൻ ആഗ്രഹമെന്ന് ആമിർ ഖാൻ

ആർ.എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന 'സീതാരേ സമീൻ പർ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ആമിർ ഖാൻ. ചിത്രം ജൂൺ 20നാണ് തിയറ്ററുകളിൽ എത്തുക. ഇപ്പോഴിതാ തന്‍റെ സ്വപ്ന ചിത്രമായ മഹാഭാരതത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിർ. എ.ബി.പി ലൈവ് സംഘടിപ്പിച്ച ഇന്ത്യ@2047 ഉച്ചകോടിയിൽ സംസാരിച്ച ആമിർ ഈ പ്രോജക്റ്റുമായി തനിക്കുള്ള വ്യക്തി ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി.

'മഹാഭാരതം നിർമിക്കുക എന്നത് എന്റെ സ്വപ്നമാണ്, പക്ഷേ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു സ്വപ്നമാണ്... നോക്കൂ, മഹാഭാരതം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല... പക്ഷേ നിങ്ങൾ മഹാഭാരതത്തെ നിരാശപ്പെടുത്തിയേക്കാം' -ആമിർ ഖാൻ അഭിപ്രായപ്പെട്ടു.

സിനിമ യാഥാർഥ്യമായാൽ ഏത് വേഷമാണ് അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, കൃഷ്ണന്റെ കഥാപാത്രം ആഴത്തിൽ സ്വാധീനം ചെലുത്തുന്നതായി കാണുന്നതായും അതിനാൽ അത് അവതരിപ്പിക്കാനാണ് ആഗ്രഹമെന്നും ആമിർ പറഞ്ഞു. നേരത്തെ ഒരു അഭിമുഖത്തിൽ, ചലച്ചിത്രാവിഷ്കാരം ഒരു ഫ്രാഞ്ചൈസി ആയിരിക്കുമെന്നും, വ്യത്യസ്ത സംവിധായകർ കഥയുടെ വിവിധ ഭാഗങ്ങൾ കൈകാര്യം ചെയ്യുമെന്നും താരം സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Aamir Khan likely to play Lord Krishna next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.