അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കാൻ അവർ കാലങ്ങളായി ശ്രമിക്കുന്നു; അന്ന് ആമിറിന് വധഭീഷണി ഉണ്ടായിരുന്നു -ഇംറാൻ ഖാൻ

അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ പലപ്പോഴും ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ, അത്തരം വിമർശനങ്ങൾ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തിലേക്കും കടന്നുവന്നിട്ടുണ്ട്. ജനപ്രിയ ഷോയായ സത്യമേവ ജയതേ അവതരിപ്പിക്കുന്നതിനിടയിൽ ആമിറിന് വധഭീഷണി ഉണ്ടായതിനെക്കുറിച്ച് അടുത്തിടെ അദ്ദേഹത്തിന്‍റെ അനന്തരവനും നടനുമായ ഇംറാൻ ഖാൻ വെളിപ്പെടുത്തി. അൺഫിൽറ്റേഡ് വിത്ത് സംദീഷിലെ സംഭാഷണത്തിലാണ് ഇംറാൻ ആമിറിനെ കുറിച്ച് പറഞ്ഞത്.

'ഞാൻ ജനിച്ചപ്പോൾ മുതൽ എനിക്ക് ആമിറിനെ അറിയാം. അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പുകൾ വിശ്വാസത്തോടെയും സത്യസന്ധതയോടെയും നടത്തപ്പെട്ടതാണെന്ന അടിസ്ഥാന വിശ്വാസം എനിക്കുണ്ട്. സത്യമേവ ജയതേയിലെ പെൺ ശിശുഹത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ എപ്പിസോഡ് നിരവധി ആളുകളെ പ്രകോപിപ്പിച്ചു. വധഭീഷണിക്ക് വരെ കാരണമായി -ഇംറാൻ പറഞ്ഞു. ആമിറിനെ എപ്പോഴും വിവാദങ്ങൾ വേട്ടയാടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തെ രാജ്യത്ത് നിന്ന് പുറത്താക്കാനാണ് അവർ ശ്രമിക്കുന്നത് എന്ന് ഇംറാൻ പറഞ്ഞു.

2012നും 2014നും ഇടയിൽ സംപ്രേഷണം ചെയ്ത ആമിർ ഖാൻ ഹോസ്റ്റ് ചെയ്ത ഒരു ടോക്ക് ഷോ ആയിരുന്നു സത്യമേവ ജയതേ. 25 എപ്പിസോഡുള്ള ഷോയിൽ ഓരോ എപ്പിസോഡിലും വ്യത്യസ്തമായ ഒരു സാമൂഹിക പ്രശ്‌നത്തെ ആമിർ അവതരിപ്പിച്ചു. അതിജീവിതരേയും ആക്ടിവിസ്റ്റുകളേയും സെലിബ്രിറ്റികളേയും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ക്ഷണിച്ചു. പെൺഭ്രൂണഹത്യ, ബാലലൈംഗിക പീഡനം, ബലാത്സംഗം, ദുരഭിമാനക്കൊല, ഗാർഹിക പീഡനം, തൊട്ടുകൂടായ്മ, വിവേചനം, വിഷലിപ്തമായ പുരുഷത്വം, മദ്യപാനം, രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തുടങ്ങിയ വിഷയങ്ങളെ ഷോ സ്പർശിച്ചു. 

Tags:    
News Summary - Aamir Khan got death threats but not for a film recalls Imran Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.