ദീപിക പദുക്കോൺ

ദീപിക പദുക്കോൺ നിരസിച്ച ജനപ്രിയ സിനിമകൾ ഇവയാണ്

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും പ്രശസ്തയായ നടിമാരിൽ ഒരാളാണ് ദീപിക പദുക്കോൺ. പത്താൻ, പദ്മാവത്, ചെന്നൈ എക്‌സ്പ്രസ്, യേ ജവാനി ഹേ ദീവാനി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അവർ അഭിനയിച്ചു. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് ദീപിക.

പ്രഭാസും സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയും ഒന്നിക്കുന്ന ചിത്രമായ സ്പിരിറ്റിൽ ലഭിച്ച അവസരം ദീപിക നിരസിച്ചത് വാർത്തയായിരുന്നു. ദിവസം 8 മണിക്കൂർ ജോലി, 20 കോടി ലാഭവിഹിതവും എന്നിവയായിരുന്നു ദീപിക ആവശ്യപ്പെട്ടിരുന്നത്. പല പുരുഷ താരങ്ങളുടെയും ഡിമാന്‍റുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ ചെറുതാണ്.

വർഷങ്ങൾക്ക് മുമ്പ്, തന്‍റെ സിനിമകൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നായകന് കൂടുതൽ പണം ലഭിച്ചതിനാൽ സിനിമ വേണ്ടെന്ന് അവർ പറഞ്ഞിരുന്നു. 'എനിക്ക് എന്‍റെ മൂല്യം അറിയാം. എനിക്ക് ന്യായമായ ശമ്പളം ലഭിക്കുന്നില്ലെന്ന് തോന്നിയാൽ ഞാൻ ജോലി ചെയ്യില്ല' എന്നും ദീപിക പറഞ്ഞിട്ടുണ്ട്.

ദീപിക നിരസിച്ച ചില ജനപ്രിയ സിനിമകൾ ഇതാ:

ഗംഗുഭായ് കത്യവാഡി

റോക്ക്സ്റ്റാർ -

ജബ് തക് ഹേ ജാൻ

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 7

ധൂം 3

റോയ്

സുൽത്താൻ

പ്രേം രത്തൻ ധന് പായോ

Tags:    
News Summary - 8 Blockbusters rejected by Deepika Padukone before 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.