രാജാസാബിന്‍റെ സ്പെഷ്യൽ പോസ്റ്റർ 

പ്രഭാസിന്‍റെ 23 വർഷങ്ങൾ; ആശംസകളുമായി 'രാജാസാബി'ന്‍റെ സ്പെഷ്യൽ പോസ്റ്റർ

ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ-ഫാന്‍റസി ചിത്രം 'രാജാസാബ്' തിയറ്ററുകളിലേക്ക്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറക്കുന്ന ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇപ്പോഴിതാ പ്രഭാസിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. സിനിമാലോകത്ത് താരം 23 വർഷങ്ങള്‍ പിന്നിട്ടതിന്‍റെ ആശംസകളറിയിച്ച് സ്പെഷൽ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ജനുവരി ഒൻപതിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

''23 വ‌ർഷങ്ങളായി ഹൃദയങ്ങൾ ഭരിക്കുന്നവൻ, 23 വർഷങ്ങളായി അതിരുകൾ ഇല്ലാതാക്കിയവൻ, 23 വർഷങ്ങളായി ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ റിബൽ സ്റ്റാർ പ്രഭാസിന് ഈ മഹത്തായ നാഴികക്കല്ല് പിന്നിടുമ്പോള്‍ രാജാസാബ് ടീം ആശംസകൾ നേരുന്നു'', എന്നാണ് പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവ‍ർത്തകര്‍ അറിയിച്ചത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം.

കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ എന്ന ടാഗ് ലൈനുമായാണ് സിനിമ എത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമിക്കുന്നത്.

ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനിയാണ്. ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ്. എൻ. കെ, പി.ആർ.ഒ.:ആതിര ദിൽജിത്ത്.

Tags:    
News Summary - 23 years of Prabhas Special poster of 'Rajasab'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.