ടിക്കറ്റ് വില 6.25 ലക്ഷം; ഇന്ത്യയിൽ വമ്പൻ മ്യൂസിക് ടൂർ പ്രഖ്യാപിച്ച് പഞ്ചാബി മ്യൂസിക് സെൻസേഷൻ എ പി ദില്ലോൺ

വമ്പൻ മ്യൂസിക് ടൂർ പ്രഖ്യാപിച്ച് പഞ്ചാബി ഗായകൻ എ പി ദില്ലോൺ. വൺ ഓഫ് വൺ ഇന്ത്യ ടൂർ 2025 എന്നാണ് ഷോക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയിൽ 8 നഗരങ്ങളിലാണ് മ്യൂസിക് ടൂർ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബറിലാണ് ആരംഭിക്കുന്നത്. വിസ കാർഡ് ഹോൾഡർമാർക്ക് ബുക്ക് മൈ ഷോയിൽ ഏർളി ബേഡ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 28ന് ഉച്ചക്ക് 12 മുതൽ ജനറൽ ടിക്കറ്റുകൾ വിറ്റുതുടങ്ങും. മുംബൈ ഷോയുടെ ടിക്കറ്റുകൾ 3200 മുതലാണ് ആരംഭിക്കുന്നത്. വിവിഐപി ടിക്കറ്റുകൾക്ക് ബുക്കിങ് ഫീസ് ഉൾപ്പെടെ 6.25 ലക്ഷവും.

15 പേരെ ഉൾക്കൊള്ളുന്ന തരത്തിലാണ് വിവിഐപി ടിക്കറ്റുള്ളവർക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. രുചികരമായ ഭക്ഷണം, ശുചിമുറികൾ, എലിവേറ്റഡ് വ്യൂവിങ് പ്ലാറ്റ്ഫോമുകൾ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഇവർക്ക് ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം പഞ്ചാബി ഗായകൻ കരൺ അജലാസിന്‍റെ സംഗീത ടൂർ സംഘടിപ്പിച്ച കമ്പനി തന്നെയാണ് ഈ ഷോയുടെയും അണിയറയിലും ഉള്ളത്. അന്ന് ഗ്രൂപ്പ് ടിക്കറ്റിന് 15 ലക്ഷം രൂപയും വിവിഐപി വ്യക്തിഗത പാസിന് 1 ലക്ഷം രൂപയുമാണ് ഈടാക്കിയത്.

വിറ്റു പോകുന്ന ഓരോ ടിക്കറ്റിൽ നിന്നും 100 രൂപ വീതം പഞ്ചാബിലെ പ്രളയ ബാധിത മേഖലക്ക് നൽകുമെന്ന് പരിപാടിയുടെ നടത്തിപ്പുകാരും ദില്ലനും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബർ 5ന് അഹമദാബാദിലാണ് മ്യൂസിക് ടൂർആരംഭിക്കുന്നത്. ഡിസംബർ 7 ന് ഡൽഹിയിലും, 12ന് ലുധിയാനയിലും, 14ന് പുനെയിലും 19ന് ബംഗളൂരുവിലും 21ന് കൊൽക്കത്തയിലും 26ന് മുംബൈയിലും പരിപാടി നടക്കും. 28ന് ജയ്പൂരിലാണ് അവസാന ഷോ.

Tags:    
News Summary - AP Dhillon's One of One India music Tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.