ആമസോൺ ത്രില്ലർ 'ബ്രീത്ത്: ഇൻടൂ ദി ഷാഡോസ്​' പുതിയ സീസൺ പ്രഖ്യാപിച്ചു

ആമസോൺ പ്രൈം വീഡിയോയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൈക്കോളജിക്കൽ ത്രില്ലർ 'ബ്രീത്​: ഇൻടൂ ദി ഷാഡോസി'ന്റെ പുതിയ സീസൺ പ്രഖ്യാപിച്ചു. അഭിഷേക് ബച്ചൻ, അമിത് സാദ്, നിത്യ മേനോൻ, സയാമി ഖേർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പരമ്പരയുടെ പുതിയ സീസണിൽ നവീൻ കസ്​തൂരിയയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. അബണ്ടൻഷ്യ എന്റർടൈൻമെന്റ് ആവിഷ്​കരിക്കുകയും നിർമ്മിക്കുകയും മായങ്ക് ശർമ്മ സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സീസൺ ഡൽഹിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു. 2022 പ്രൈം വീഡിയോയിൽ പ്രദർശനം ആരംഭിക്കും.


'ബ്രീത്ത്: ഇൻടു ദി ഷാഡോസിനു ലഭിച്ച ജനപ്രീതി കണക്കിലെടുക്കുമ്പോൾ, പുതിയ സീസൺ ഉടൻ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു'-പ്രൈം വീഡിയോ ഇന്ത്യ, ഒറിജിനൽസ് മേധാവി അപർണ പുരോഹിത് പറഞ്ഞു.

സീരീസി​െൻറ മറ്റൊരു എഡിഷനിലൂടെ ആമസോൺ പ്രൈം വീഡിയോയുമൊത്തുള്ള ഞങ്ങളുടെ യാത്രയിൽ ഒരു പുതിയ അധ്യായം ആരംഭിക്കാനായതിൽ അതീവ സന്തോഷത്തിലാണെന്ന്​ അബണ്ടൻഷ്യ എന്റർടൈൻമെന്റിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിക്രം മൽഹോത്ര പറഞ്ഞു. 



Tags:    
News Summary - Amazon Prime Video announces new season of Breathe Into The Shadows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.