'മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ' -മാധ്യമപ്രവർത്തകരോട്​ ആക്രോശിച്ച്​ ബി.ജെ.പി സ്​ഥാനാർഥിയുടെ ഭാര്യ; നേരിയ സംഘർഷം

എറണാകുളം: നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തി. മമ്മൂട്ടി വോട്ട്​ രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ തൃക്കാക്കര മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥിയുടെ ഭാര്യയും പ്രവർത്തകരും പ്രതിഷേധിച്ചതോടെ  ബൂത്തിൽ നേരിയ സംഘർഷമുണ്ടായി.

പൊന്നുരുന്നി ക്രൈസ്റ്റ്​ കിങ്​ ഗേൾസ്​ സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തിയത്. മമ്മൂട്ടിയെ കണ്ടതോടെ മാധ്യമങ്ങളും ആരാധകരും ഫോ​ട്ടോ എടുക്കാനും വിഡിയോ എടുക്കാനുമായി ഒപ്പം കൂടി. ഇതിനിടെയാണ്​ ബി.ജെ.പി സ്ഥാനാഥി എസ്​. സജിയുടെ ഭാര്യ സ്​ഥലത്തെത്തിയത്.

മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്ന്​ ചോദിച്ച്​ അവർ മാധ്യമപ്രവർത്തകരോട്​ ആക്രോശിച്ചു. പുറത്തിറങ്ങി പോകൂ, ബാക്കിയുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞ്​ അവര്‍ മാധ്യമങ്ങളോട് ആക്രോശിക്കുകയായിരുന്നു. പൊലീസ് മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെയാണ്​ ചെറിയ രീതിയിൽ സംഘര്‍ഷമുണ്ടായത്.

വോട്ട് രേഖപ്പെടുത്തിയ മമ്മൂട്ടിയും ഭാര്യയും പ്രതികരിക്കാൻ നിൽക്കാതെ ഉടൻ തിരിച്ചുപോയി. 

Tags:    
News Summary - bjp candidates wife rude response against media on covering actor mammootty casting vote

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.