ക​ക്കാ​ടം​പൊ​യി​ൽ വാ​ളം​തോ​ട് കോ​ഴി​പ്പാ​റ ഒ​റ്റ​തെ​ങ്ങു​ങ്ക​ൽ മാ​ത്യു​വി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ പു​ലി (സി.​സി.​ടി.​വി ദൃ​ശ്യം)

കക്കാടംപൊയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി

തി​രു​വ​മ്പാ​ടി: ക​ക്കാ​ടം​പൊ​യി​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ പു​ലി​യി​റ​ങ്ങി. ക​ക്കാ​ടം​പൊ​യി​ൽ വാ​ളം​തോ​ട് കോ​ഴി​പ്പാ​റ ഒ​റ്റ​തെ​ങ്ങു​ങ്ക​ൽ മാ​ത്യു​വി​ന്റെ വീ​ട്ടു​മു​റ്റ​ത്താ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പു​ലി​യെ​ത്തി​യ​ത്. പു​ലി ര​ണ്ട് നാ​യ്ക്ക​ളെ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ട്ടി​ലെ സി.​സി.​ടി.​വി​യി​ൽ തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് പു​ലി സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് -മ​ല​പ്പു​റം ജി​ല്ല അ​തി​ർ​ത്തി​യാ​യ കോ​ഴി​പ്പാ​റ മ​ല​പ്പു​റം ജി​ല്ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ്. പു​ലി​ക്കാ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ തി​ര​ച്ചി​ൽ തു​ട​ങ്ങി. പു​ലി സാ​ന്നി​ധ്യ​മ​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്.

Tags:    
News Summary - The Tiger spotted at the Kakkadampoil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.