പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിൽ ഡ്രോൺ. നോ-ഫ്ലൈ സോണിൽ ഉൾപ്പെടുന്ന മേഖലയിലാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. ഈ വസതിക്ക് മുകളിലാണ് ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.

പുലർച്ചെ 5.30ഓടെ പൊലീസ് സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥർ ഡ്രോൺ പറന്ന വിവരം ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ ഡൽഹി പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - drone over PM's house, probe underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.