മി​നി രാ​ജീ​വ​ൻ നി​ർ​മി​ച്ച ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ളോ​ടൊ​പ്പം

പു​തു​മ​യേ​കാ​ൻ കൃ​ത്രി​മ പൂ​ക്ക​ളം; വി​ദേ​ശ​ത്തും ഡിമാൻഡ്

ഇ​രി​ട്ടി: ഓ​ണം അ​ടു​ത്തെ​ത്തു​മ്പോ​ൾ വീ​ടു​ക​ളെ മ​നോ​ഹ​ര​മാ​ക്കാ​ൻ ഇ​ത്ത​വ​ണ ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തും. യ​ഥാ​ർ​ഥ പൂ​ക്ക​ള​ങ്ങ​ളെ വെ​ല്ലു​ന്ന ഭം​ഗി​യോ​ടെ​യാ​ണ് ഇ​രി​ട്ടി സ്വ​ദേ​ശി മി​നി രാ​ജീ​വ​ൻ ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ഥ​ക​ളി, ചു​ണ്ട​ൻ വ​ള്ളം, ഓ​ണ​ത്ത​പ്പ​ൻ തു​ട​ങ്ങി കേ​ര​ള​ത്തി​ന്റെ പൈ​തൃ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന രൂ​പ​ങ്ങ​ളി​ലു​ള്ള പൂ​ക്ക​ള​ങ്ങ​ളാ​ണ് മി​നി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡ്, കാ​ന​ഡ, യു.​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഇ​വ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ളു​ക​ളെ​ത്തി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പൂ​ക്ക​ള​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ടാ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഓ​ർ​ഡ​റു​മാ​യി സ​മീ​പി​ക്കു​ന്ന​ത്.

ഫ​ർ​വൂ​ള​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് പൂ​ക്ക​ള​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളോ​ളം കേ​ടു​പാ​ടു​ക​ളി​ല്ലാ​തെ സൂ​ക്ഷി​ക്കാ​നാ​കു​മെ​ന്ന​തും എ​ല്ലാ​വ​ർ​ഷ​വും വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നാ​കു​മെ​ന്ന​തു​മാ​ണ് ഇ​വ​യു​ടെ പ്ര​ത്യേ​ക​ത.

അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ് മി​നി രാ​ജീ​വ​ൻ ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്. അ​ല​ങ്കാ​ര​വ​സ്തു​ക്ക​ളും നി​ർ​മി​ച്ച് ശ്ര​ദ്ധ​നേ​ടി​യ ഇ​വ​രു​ടെ നെ​റ്റി​പ്പ​ട്ട​ങ്ങ​ൾ​ക്കും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ആ​വ​ശ്യ​ക്കാ​രു​ണ്ട്. ഇ​പ്പോ​ൾ ഓ​ണ​ക്കാ​ലം മു​ന്നി​ൽ​ക്ക​ണ്ട് ആ​ർ​ട്ടി​ഫി​ഷ​ൽ പൂ​ക്ക​ള​ങ്ങ​ൾ​ക്കും മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Artificial flower garden for new arrivals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-09-07 09:29 GMT