Posted On
date_range Updated On
date_range സാഹിത്യകാരൻ എം. സുധാകരന്‍ നിര്യാതനായി
കോഴിക്കോട്: കഥാകൃത്തും നോവലിസ്റ്റുമായ എം. സുധാകരൻ (65) നിര്യാതനായി. വടകര ചെറുശ്ശേരി റോഡിലായിരുന്നു താമസം. 1975 മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങിയ സുധാകരന്റെ ആദ്യ കഥാസമാഹാരത്തിന് 1992ല്‍ ചെറുകഥക്കുള്ള അങ്കണം അവാര്‍ഡ് ലഭിച്ചു.
നാല് കഥാസമാഹാരങ്ങളും ഒരു നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജ്ഞാനപ്പാന പുരസ്കാരം ഉൾപ്പെടെ ലഭിച്ചു. എംേപ്ലായ്മെന്റ് ഓഫിസിൽ നിന്നാണ് വിരമിച്ചത്. കവി ആവള ടി. കുഞ്ഞിരാമക്കുറുപ്പിന്റെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.