Posted On
date_range Updated On
date_range ചങ്ങമ്പുഴ കവിത പുരസ്കാരം ട്രീസ കെ.വിക്ക്
പ്രശസ്ത സാഹിത്യകാരൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്മരണാർഥം അനുസ്‌മരണ സമിതി ഏർപ്പെടുത്തിയ ചങ്ങമ്പുഴ കവിത പുരസ്‌കാരത്തിന് ട്രീസ കെ.വിയുടെ "പ്രണയവർഷിണി" എന്ന കവിതാസമാഹാരം തിരഞ്ഞെടുത്തു. 10,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്‌കാരമാണ് ലഭിക്കുക.
ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ചരമദിനമായ ജൂൺ 17 ന് വൈകുന്നേരം മൂന്ന് മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ച് നടക്കുന്ന ചങ്ങമ്പുഴ അനുസ്‌മരണ സാഹിത്യ സംഗമത്തിൽ സാഹിത്യകാരൻ പ്രൊഫ. കല്പറ്റ നാരായണൻ പുരസ്കാരം സമർപ്പിക്കും. എഴുത്തുകാരിയും സിവിൽ എൻജിനീയറുമായ ട്രീസ കെ.വി വടകര തിരുവള്ളൂർ സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.