Posted On
date_range Updated On
date_range സാഹിത്യകാരൻ സക്കറിയയുടെ കാണാതായ പാസ്പോർട്ട് പൊലീസ് കണ്ടെത്തി
നേമം: യാത്രയ്ക്കിടെ നഷ്ടപ്പെട്ട സാഹിത്യകാരൻ സക്കറിയുടെ പാസ്പോർട്ട് തമ്പാനൂർ പൊലീസ് കണ്ടെത്തി നൽകി. എസ്.എസ് കോവിൽ റോഡിന് സമീപത്ത് നിന്നാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ടത്. ജനുവരി 20-നാണ് തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്. എസ്.എസ് കോവിൽ റോഡിലൂടെ ഓട്ടോയിൽ സഞ്ചരിച്ച വേളയിൽ പാസ്പോർട്ട് വാഹനത്തിൽ മറന്നുവെന്നാണ് പരാതിയിൽ പറഞ്ഞത്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ കണ്ടെത്തിയത്. സക്കറിയ സഞ്ചരിച്ച ഓട്ടോയിൽ പാസ്പോർട്ട് ഉള്ളതായി കണ്ടെത്തുകയും സക്കറിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പാസ്പോർട്ട് തിരികെ നൽകുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.