ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി. ധർമ്മജന് അഭിനന്ദനവുമായി ശ്രീകുമാരൻ തമ്പി.
‘ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം നേടിയ അഖിൽ പി ധർമ്മജന് എന്റെ അഭിനന്ദനം. ചുരുങ്ങിയ കാലയളവിൽ അൻപതിലേറെ പതിപ്പുകൾ പുറത്തു വരികയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിയുകയും ചെയ്ത ഒരു പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതാണ്. ഏതൊരു എഴുത്തുകാരനും തന്റെ പുസ്തകം കൂടുതൽ വായനക്കാരിൽ എത്തിച്ചേരുന്നത് അഭിമാനകരം തന്നെയാണ്..
അവിടെ ''പുസ്തക മാഹാത്മ്യം'' എന്ന പ്രസ്താവനക്ക് പ്രസക്തിയില്ല. ഞാനും ഈ പുസ്തകം വില കൊടുത്തു വാങ്ങി വായിച്ചു.. ഈ കൃതിക്ക് ലഭിച്ച അഭൂതപൂർവ്വമായ ജനപിന്തുണയാണ് ഇത് വാങ്ങി വായിക്കാൻ എന്നെയും പ്രേരിപ്പിച്ചത്. ഏതു പുസ്തകത്തിന്റെയും മൂല്യം നിർണ്ണയിക്കേണ്ടത് അത് വായിക്കുന്ന വായനക്കാരാണ്. അതിൽ ഈ ചെറുപ്പക്കാരൻ വിജയിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അഖിൽ പി ധർമ്മജന് സാഹിത്യരംഗത്ത് കൂടുതൽ ശോഭനമായ ഭാവി ആശംസിക്കുന്നു.
എന്ന് ,
കേരള സാഹിത്യ അക്കാദമിയുടെയോ കേന്ദ്ര സാഹിത്യ അക്കാദമിയുടെയോ ഒരു പുരസ്കാരത്തിലും സ്പർശിക്കാൻ ഇതുവരെ ഭാഗ്യം ലഭിക്കാതെ പോയ ഒരു പാവം എഴുത്തുകാരൻ... ശ്രീകുമാരൻ തമ്പി (ഒപ്പ്)
എന്നിങ്ങനെയാണ് ശ്രീകുമാരൻ തമ്പി ഫേസ്ബുകിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.