ഷാര്‍ജ: റിട്ട. അധ്യാപകൻ കെ.വി. രാധാകൃഷ്ണന്റെ (കെ.വി.ആര്) ‘ടീച്ചിങ് ഈസ് എ നോബിള്‍ പ്രൊഫഷന്’? എന്ന പുസ്തകം ഷാജി എന്‍. പുഷ്പാംഗദന് മലയാളം അധ്യാപകൻ ഷാജഹാന് സുകുമാരനു നല്കി പ്രകാശനം ചെയ്തു.
ഷാർജ ഇന്ത്യൻ സ്കൂൾ പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന് മുഖ്യാതിഥിയായി. വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതിക്കെതിരെ ചോദ്യമുയര്‍ത്തുന്ന 11 കഥകളുടെ സമാഹാരമാണ് മലയാളത്തിലുള്ള കെ.വി.ആറിന്റെ പുസ്തകം. ഫാബിയന്‍ പബ്ലിക്കേഷനാണ് പ്രസാധകർ.
റിട്ട. അധ്യാപകൻ കെ.വി. രാധാകൃഷ്ണന്റെ ‘ടീച്ചിങ് ഈസ് എ നോബിള്‍ പ്രൊഫഷന് ഷാജി എന്‍ പുഷ്പാംഗദന് മലയാളം അധ്യാപകൻ ഷാജഹാന് സുകുമാരനു നല്കി പ്രകാശനം ചെയ്യുന്നു
ഷാർജ: പുന്നയൂർക്കുളം സൈനുദ്ദീന്റെ ‘ക്രിമിനൽ താമസിച്ചിരുന്ന വീട്’ കഥാസമാഹാരം അർഷാദ് ബത്തേരി ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനംചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി ശ്രീപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. സി.പി. അനിൽ അധ്യക്ഷതവഹിച്ചു. വി.പി. റാഷിദ് സ്വാഗതം പറഞ്ഞു.
പുന്നയൂർക്കുളം സൈനുദ്ദീന്റെ ‘ക്രിമിനൽ താമസിച്ചിരുന്ന വീട്’ കഥാസമാഹാരം അർഷാദ് ബത്തേരി പ്രകാശനം ചെയ്യുന്നു
ഇ.കെ. ദിനേശൻ, ജെസി മറൂഫ് എന്നിവർ പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരൻ പി. ശിവപ്രസാദ്, ഷീല പോൾ, വൈ.എ. സാജിത, ത്വയ്യിബ് ചേറ്റുവ, റഹീം കട്ടിപ്പാറ, ലേഖ ജസ്റ്റിൻ, സ്മിത പ്രമോദ്, ഷാജ ആര്യനാട് തുടങ്ങിയവർ സംസാരിച്ചു. സിയാദ് സൈൻ, സുഹൈൽ, റഷീദ് വന്നേരി, സൈഫുദ്ദീൻ ആദികടലായി, ലൈല സൈനുദ്ദീൻ, ഷാഹിൻ സൈൻ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ജെനി നന്ദി പ്രകാശനം നടത്തി.
ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി അമലി ബിജുവിന്റെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ഓ ഡാര്‍ലിങ് മൂണ്‍’ കവിയും എഴുത്തുകാരനുമായ സോമന് കടലൂര്‍ കവി ശൈലന് നല്കി പ്രകാശനം ചെയ്തു. എഴുത്തുകാരൻ അജിത് കണ്ടലൂർ പുസ്തകം പരിചയപ്പെടുത്തി.
അമലി ബിജുവിന്റെ കവിതാ സമാഹാരം ‘ഓ ഡാര്‍ലിങ് മൂണ്‍’ കവിയും എഴുത്തുകാരനുമായ സോമന് കടലൂര്‍ കവി ശൈലനു നല്കി പ്രകാശനം ചെയ്യുന്നു
ബിജു കണ്ണങ്കര, ഷെബീർ, സംഗീത സൈകതം, ദീപ ബിജു, അമയ എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു. സ്മിത പ്രമോദ് സ്വാഗതവും രചയിതാവ് അമലി ബിജു നന്ദിയും പ്രകാശിപ്പിച്ചു. സൈകതം ബുക്സാണ് പ്രസാധകര്.
ഷാർജ: എഴുത്തുകാരിയും അധ്യാപികയുമായ പി.ജി. റീനയുടെ നാലാമത്തെ പുസ്തകമായ ‘ചൂണ്ടക്കാരി’ ഷാർജ പുസ്തകോത്സവത്തിൽ സിനിമ -നാടക പ്രവർത്തകയും എഴുത്തുകാരിയുമായ സജിത മഠത്തിൽ വിവർത്തക ഇ.വി. ഫാത്തിമക്ക് നൽകി പ്രകാശനം ചെയ്തു.
പി.ജി. റീനയുടെ ‘ചൂണ്ടക്കാരി’ സജിത മഠത്തിൽ വിവർത്തക ഇ.വി. ഫാത്തിമക്ക് നൽകി പ്രകാശനം ചെയ്യുന്നു
ശൈലൻ, പോൾ സെബാസ്റ്റ്യൻ, സലീം അയ്യനേത്ത്, മുനവ്വർ വളാഞ്ചേരി, സുഗതൻ ദുബൈ, ആദിത്യ തുടങ്ങിയവർ പങ്കെടുത്തു. ഡി.സി ബുക്സാണ് പ്രസാധകർ. ആകാശവേരുകൾ, ഭായ്ബസാർ, കരിന്തേൾ എന്നിവയാണ് പി.ജി. റീനയുടെ മറ്റ് പുസ്തകങ്ങൾ. കവയിത്രി കൂടിയായ റീനക്ക് 28 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള വിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഫിസിക്സ് സിലബസ്ഭേദഗതി വരുത്തുന്നതിൽ പി.ജി. റീന അംഗമാണ്.
ഷാർജ: തിരുവനന്തപുരം സ്വദേശിയും അബൂദബിലെ സ്വകാര്യ മേഖലയിൽ ടെക്നീഷ്യനുമായ യുവകവി വിഷ്ണു പകൽക്കുറിയുടെ രണ്ട് പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
വിഷ്ണു പകൽക്കുറിയുടെ രണ്ട് പുസ്തകങ്ങൾ ശൈലൻ പ്രകാശനം ചെയ്യുന്നു
‘അപഥസഞ്ചാരിയുടെ പുലയാട്ട്’, ‘ഭാര്യ ഒരു ദുർമന്ത്രവാദിനി’ എന്നീ പുസ്തകങ്ങൾ എഴുത്തുകാരനും നിരൂപകനുമായ ശൈലൻ ആണ് പ്രകാശനം ചെയ്തത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ സെക്രട്ടറി പി. ശീപ്രകാശ് പുസ്തകം ഏറ്റുവാങ്ങി. കവി എം.ഒ. രഘുനാഥ്, എഴുത്തുകാരി ഉഷ ചന്ദ്രൻ, തുടങ്ങി ഒട്ടേറെ എഴുത്തുകാർ സാന്നിധ്യം വഹിച്ചു.
ഷാർജ: പതിനേഴുകാരനായ അബ്ദുൽ അലീം ജസീറിന്റെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരമായ ‘വണ്ടർലാൻഡ്സ് എപിറ്റാഫ്’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശിതമായി. ഡി.സി ബുക്സ് സ്റ്റാളിൽ പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ റിയാസ് ഹക്കിം പുസ്തകം പ്രകാശനം ചെയ്തു. കീറ്റ്സിന്റെയും സിൽവിയ പ്ലാത്തിന്റെയും കവിതകളിലെ ആകർഷണീയതയും ആലിസ് ഇൻ വണ്ടർലാൻഡിന്റെ ഫാന്റസിയും ചേർന്ന ഈ കൃതി 16 കവിതകളായി നാല് അധ്യായങ്ങളിൽ വിഭജിച്ചിരിക്കുന്നു.
അബ്ദുൽ അലീം ജസീറിന്റെ ആദ്യ ഇംഗ്ലീഷ് കവിതാസമാഹാരമായ ‘വണ്ടർലാൻഡ്സ് എപിറ്റാഫ്’ റിയാസ് ഹക്കിം പുസ്തകം പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.