ഒരു മാതിരി ഗീതാപ്രഭാകറിനെ പോലെ അലറുകയും കണ്ണുതുറിക്കുകയും.. എന്തൊരു ഓവറാണ്- ശാരദക്കുട്ടി

ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം പുറത്തിറങ്ങിയതുമുതൽ ഈ ചിത്രത്തെക്കുറിച്ചാണ് എല്ലായിടത്തും ചർച്ച നടക്കുന്നത്. ജിത്തുജോസഫിന്‍റെ സംവിധാന മികവും സസ്പെൻസ് നിലനിർത്തുന്നതിലെ മിടുക്കും എല്ലാവരുടേയും അഭിനനന്ദനത്തിന് പാത്രമായി. ഇതിനിടെയാണ് ചിത്രത്തെക്കുറിച്ച് ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതിയ വ്യത്യസ്തമായ ഒരു കുറിപ്പ് ശ്രദ്ധേയമാകുന്നത്.

ജോർജൂട്ടിയെ ഇപ്പൊ പൊലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് 'ഞാനാണെല്ലാത്തിനും കാരണക്കാരി ' എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? എന്നാണ് ശാരദക്കുട്ടി പ്രേക്ഷകരോട് ചോദിച്ചത്. അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ.

അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ.. എന്നും ശാരദക്കുട്ടി പറയുന്നു.

നമ്മളെപ്പോഴും ഓർക്കണം, നമ്മളൊരു മീന മാത്രമാണ് ജീവിതത്തിൽ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്പോൾ നമ്മൾ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. ശാരദക്കുട്ടി പറഞ്ഞു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം

ജീവിതത്തെ നേരിടുമ്പോൾ പെണ്ണുങ്ങളേ, നമ്മൾ മീനയുടെ ടൈറ്റായി പിൻ ചെയ്ത സാരി ഓർമ്മിക്കണം. അലസമായ വിടർന്ന ആ കൺപീലിയും കാറ്റിലിളകുന്ന നേർമ്മയേറിയ മുടിയും ഓർക്കണം. ജോർജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് 'ഞാനാണെല്ലാത്തിനും കാരണക്കാരി ' എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ.

അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ .

നമ്മളെപ്പോഴും ഓർക്കണം , നമ്മളൊരു മീന മാത്രമാണ് ജീവിതത്തിൽ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്പോൾ നമ്മൾ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ

Tags:    
News Summary - Saradakutty about Drishyam 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT