തിരുവനന്തപുരം: സാഹിത്യ അക്കാദമിയുടെ സി.ബി.കുമാർ എൻഡോവ്മെന്‍റ് പുരസ്കാരം സി.പി.എം നേതാവ് എം. സ്വരാജ് നിരസിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളിൽ മറുപടിയുമായി സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കർ. എം. സ്വരാജ് സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് വേണ്ടി പുസ്തകം അയച്ചു നൽകിയിട്ടില്ല. 16 വാർഡുകൾ പ്രഖ്യാപിച്ചതിൽ 11 എണ്ണം അവാർഡിനായി പുസ്തകം അയച്ചു നൽകാത്തവർക്കാണെന്നും അക്കാദമി സെക്രട്ടറി വിശദീകരിച്ചു.
പുരസ്കാരം നിഷേധിച്ച എം സ്വരാജിന് വേണ്ടി ആരാണ് പുസ്തകം അയച്ചതെന്നത് വലിയ ചർച്ചയായിരുന്നു. പിന്നാലെയാണ് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കറിന്റെ ഫേസ്ബുക്കിലൂടെയുള്ള വിശദീകരണം. സ്വരാജിന്റെ പുസ്തകം പുരസ്കാര നിർണയ സമിതിയുടെ അടുത്ത് എങ്ങനെ എത്തിയെന്ന ചോദ്യത്തിന് അക്കാദമി ലൈബ്രറിയിൽ നിന്നാണെന്നായിരുന്നു അക്കാദമി സെക്രട്ടറി വിശദീകരിച്ചത്.
അവാർഡിനായി പുസ്തകം അയക്കാത്തവർക്ക് നേരത്തെയും പുരസ്കാരം ലഭിച്ചിട്ടുണ്ടെന്നും 2023-ൽ കൽപറ്റ നാരായണൻ, കെ. വേണു, ബി. രാജീവൻ എന്നിവരും അവാർഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.