എസ്. ഹരീഷിന്റെ 'മീശ'ക്ക് വയലാർ അവാർഡ്

ഇക്കൊല്ലത്തെ വയലാർ അവാർഡിന് എസ്. ഹരീഷ് അർഹനായി. ഏറെ വിവാദം സൃഷ്ടിച്ച മീശ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ശിൽപവുമാണ് പുരസ്കാരമായി ലഭിക്കുക. വ്യത്യസ്തമായ രചന മികവ് പുലർത്തിയതും മികച്ച വായനാനുഭവം നൽകിയ കൃതിയാണ് മീശയെന്ന് ജൂറി വിലയിരുത്തി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ നോവൽ ഏതാനും ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു. പിന്നീട് ഡി.സി. ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്.

നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ചിലഭാഗങ്ങൾ ചില കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ആ സംഭാഷണം ഹിന്ദുവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകൾ രംഗത്ത് വരികയായിരുന്നു.

പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതിന് എതിരെയും ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുകയും പുസ്തകം കത്തിക്കുകയും ചെയ്തു. അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതിജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുകയാണ് മീശയിൽ.

കേരള സാഹിത്യ അക്കാദമിയുടെ മികച്ച നോവലിനുള്ള 2019 ലെ പുരസ്‌കാരം മീശക്ക് ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മികച്ച കഥാസമാഹാരത്തിനുള്ള 2018 ലെ പുരസ്‌കാരം,

കേരളാ സാഹിത്യഅക്കാദമിയുടെ ഗീതാഹിരണ്യൻ എൻഡോവ്മെന്റ്, സംസ്ഥാന യുവജന ക്ഷേമബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം,തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് എന്നിവ ഹരീഷിന് ലഭിച്ചിട്ടുണ്ട്. 

മീശയുടെ ഇംഗ്ലീഷ് പരിഭാഷക്ക് ജെ.സി.ബി പുരസ്കാരം ലഭിച്ചിരുന്നു. 1975ൽ കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ഹരീഷ് ജനിച്ചത്. രസവിദ്യയുടെ ചരിത്രമാണ് ആദ്യ കഥാസമാഹാരം. ഏദൻ സിനിമയുടെ തിരക്കഥാകൃത്താണ്. 

വിവാദങ്ങളല്ല, വായനക്കാർക്ക്​ ​വേണ്ടത്​ നല്ല കൃതികൾ -എസ്. ഹരീഷ്

തൃ​ശൂ​ർ: 'മീ​ശ' നോ​വ​ലി​ന് വ​യ​ലാ​ര്‍ പു​ര​സ്കാ​രം ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് നോ​വ​ലി​സ്റ്റ് എ​സ്. ഹ​രീ​ഷ്. വി​വാ​ദ​ങ്ങ​ള്‍ താ​ത്കാ​ലി​ക​മാ​ണ്. പു​സ്ത​കം കൂ​ടു​ത​ല്‍ കാ​ലം വാ​യി​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 'മീ​ശ' ത​ന്നെ​യും ത​ന്‍റെ എ​ഴു​ത്തു രീ​തി​യെ​യും മ​നോ​ഭാ​വ​ത്തെ​യും മാ​റ്റി​യി​ട്ടു​ണ്ട്. ഉ​ള്ളി​ല്‍ ത​ട്ടി​യു​ള്ള എ​ഴു​ത്ത് ഓ​രോ​രു​ത്ത​രെ​യും മാ​റ്റും എ​ന്ന​താ​ണ് സ​ത്യ​മെ​ന്ന്​ അ​ദ്ദേ​ഹം തൃ​ശൂ​രി​ൽ പ്ര​തി​ക​രി​ച്ചു.

വാ​യ​ന​ക്കാ​ര്‍ക്ക്​ വേ​ണ്ട​ത്​ വി​വാ​ദ​മ​ല്ല, അ​വ​ർ ന​ല്ല കൃ​തി​ക​ള്‍ സ്വീ​ക​രി​ക്കും. എ​ഴു​തു​ന്ന​തോ​ടെ എ​ഴു​ത്തു​കാ​ര​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം തീ​രും. പി​ന്നെ വാ​യ​ന​ക്കാ​രാ​ണ് തീ​രു​മാ​നി​ക്കു​ന്ന​ത്. ന​ല്ല​ത​ല്ലാ​ത്ത​തി​നെ വാ​യ​ന​ക്കാ​ർ തി​ര​സ്ക​രി​ക്കും. ആ ​അ​ർ​ഥ​ത്തി​ൽ ഇ​ന്നും മീ​ശ ച​ർ​ച്ച ചെ​യ്യു​ന്ന​ത് വാ​യ​ന​ക്കാ​ർ സ്വീ​ക​രി​ച്ച​തു​കൊ​ണ്ടാ​ണ്. പു​സ്ത​കം എ​ല്ലാ കാ​ല​ത്തും വാ​യി​ക്ക​ണം എ​ന്നാ​ണ് എ​ഴു​ത്തു​കാ​ര​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​യ​ന​യാ​ണ് സ​ന്തോ​ഷം. പു​സ്ത​ക​ത്തി​ന്‍റെ പേ​രോ പ്ര​ശ​സ്തി​യോ വി​വാ​ദ​മോ അ​ല്ല. ന​ല്ല​താ​ണെ​ങ്കി​ൽ സ്വീ​ക​രി​ക്കു​ക​യെ​ന്ന് മാ​ത്ര​മാ​ണ്​ അ​ഭ്യ​ർ​ഥ​ന​യെ​ന്നും ഹ​രീ​ഷ് പ​റ​ഞ്ഞു.

Tags:    
News Summary - S hareesh wins vayalar award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT