Posted On
date_range Updated On
date_range പോസ്റ്റ് മോഡേണിസം
ഒരിക്കലെന്റെ നേർക്കൊരു കവി
സ്വന്തം കവിത നീട്ടിപ്പറഞ്ഞു
ഇതൊരു കവിതയാകുമോയെന്നു
പറഞ്ഞുതന്നാലും!
ഞാനതു വായിച്ചു
സ്തബ്ധനായിപ്പോയി.
കവിതയല്ലാത്തതെല്ലാം
അതിൽ നിറച്ചിട്ടുണ്ട്!
ഡൈമൻ ആകൃതി കൊടുത്തതിൽ
കുറേ വരികൾ
കോറിയിട്ടുണ്ടെന്നു മാത്രം!
കവിതക്കെന്തിനാണിങ്ങനെയൊരു രൂപമെന്നോർത്തു
തരിച്ചു ഞാൻ നിൽക്കെ
കവി പറകയാണിങ്ങനെയായാൽ
പോസ്റ്റ് മോഡേണിസം
ഇതിൽ വരികില്ലേ?
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.