മാമലകൾ കടന്ന മലയാള നാട്ടിലെ
മാവേലിയുടെ
മന്ദസ്മിതം തൂകി
മണലാരണ്യത്തിലെ ഓളപ്പരപ്പിൽ
കത്തിയെരിയും സൂര്യന് നടുവിൽ
ഓണത്തിൻ ചൂടും ചൂരും ചോർന്നുപോകാതെ
പഴമയുടെ ബന്ധങ്ങൾ മുറുകെപ്പിടിക്കും
ഗൃഹാതുര സ്മരണകളെ
അയവിറക്കി
കാണം വിറ്റും ഓണാഘോഷ പെരുമ നിലനിർത്താൻ
പ്രവാസ ഭൂമികയിൽ പ്രയാസവേളകളെ മറികടന്ന്
കൂട്ടായ്മകളിലൂടെ
വ്യത്യസ്ത കൂടിച്ചേരലുകളെ കൂട്ടിയിണക്കും
മാനുഷ്യരെല്ലാം
മതമൈത്രിയിൽ ഒന്നായി
ഓണം സാകൂതമതിൻ ജൈത്രയാത്രയിൽ
ഏറിയും കുറഞ്ഞും പരിലസിപ്പൂ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.