Posted On
date_range Updated On
date_range നാളത്തെ നേതാവ്
കണ്ണട വേണമെനിക്ക് കാഴ്ചക്കുറവില്ലെങ്കിലും...
ഗൗരവമുള്ള മുഖത്തിന് കണ്ണടയാണുത്തമം
കോട്ടൊന്നു തുന്നണമെനിക്ക്...
കോട്ടിട്ടവനാണ് കൂട്ടത്തിലുത്തമൻ..
പുഞ്ചിരി വിരിയാതെ നോക്കണം ചുണ്ടിൽ.
പുഞ്ചിരിച്ച മുഖങ്ങൾക്കെവിടെയാണ് ഗൗരവം..
പാവങ്ങളെ കുറിച്ചു വാതോരാതെ നാലു വാക്കുകൾ പറയണം
മൈക്കുകൾക്ക് മുന്നിൽ മാത്രം...
മൈക്കുകൾക്ക് മുന്നിൽ മാത്രം...
ഞാനുമെന്റോളും തട്ടാനും മാത്രം മതിയെന്ന മുദ്രാവാക്യം..
മുഴങ്ങണം ആരാരും കേൾക്കാതെ
ഉള്ളിന്റെയുള്ളിൽ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.