കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നോവലിസ്റ്റായ അഖിൽ പി ധർമജന്. റാം കെയർ ഓഫ് ആനന്ദി എന്ന നോവലിനാണ് പുരസ്കാരം. മലയാള സിനിമ 2018ന്‍റെ തിരക്കഥാകൃത്തു കൂടിയാണ് അഖിൽ. പുരസ്കാരം ലഭിച്ചതിൽ സാമൂഹ്യ മാധ്യമത്തിൽ തന്‍റെ സന്തോഷം വായനക്കാരുമായി പങ്കു വെച്ചു.
ആലപ്പുഴയിൽ നിന്ന് ചെന്നെയിലേക്ക് പഠിക്കാനായെത്തുന്ന ശ്രീറാം എന്ന യുവാവിന്‍റെയും ആനന്ദി എന്ന ശ്രീലങ്കൻ യുവതിയുടെയും കഥ പറയുന്ന നോവൽ വായനക്കാർക്കിടയിൽ വലിയ ചർച്ചയാവുകയും ലക്ഷക്കണക്കിന് കോപ്പികൾ വിറ്റുപ്പോവുകയും ചെയ്തിരുന്നു. വിവിധ ഭാഷകളിൽ നിന്നുള്ള 23 കൃതികൾക്കാണ് പുരസ്കാരം ലഭിച്ചത്. 50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.