ന്യൂയോർക്ക്: പ്രഥമ ഇ-മലയാളി പുരസ്കാരം വിഖ്യാത സാഹിത്യകാരന്‍ മേതിൽ രാധാകൃഷ്ണന്. ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച ലേഖനങ്ങളും നിർമിതബുദ്ധി മുഖ്യവിഷയമാക്കി 1999ൽ പ്രസിദ്ധീകരിച്ച ‘ദൈവം, മനുഷ്യൻ, യന്ത്രം’ എന്ന കൃതിയും മുൻനിർത്തിയാണ് അവാര്‍ഡ്.
കവി, കഥാകൃത്ത്, നോവലിസ്റ്റ് എന്നീ നിലകളിൽ മലയാള സാഹിത്യത്തിനു പുതിയ ഭാവുകത്വം നൽകിയ എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ.
ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. പുരസ്കാരത്തുക ചിന്തകനും എഴുത്തുകാരനുമായ കെ. വേണു മേതിലിനു സമ്മാനിക്കും. ഫലകം സാഹിത്യ അക്കാദമി ചെയര്‍മാൻ കെ.സച്ചിദാനന്ദൻ കൈമാറും.
തൃശൂർ പ്രസ് ക്ലബിൽ ഈ മാസം 19ന് വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് ഇ-മലയാളി എഡിറ്റർ ജോര്‍ജ് ജോസഫ് അറിയിച്ചു. ന്യൂയോര്‍ക്കിൽ നിന്നുള്ള മലയാളം പ്രസിദ്ധീകരണമാണ് ഇ-മലയാളി ഡോട്ട് കോമും മാസികയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.