ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനത്തിനുള്ള ആദ്യപട്ടികയില്‍ ഇന്ത്യൻ വംശജ കിരണ്‍ ദേശായിയുടെ പുസ്തകം ഇടംപിടിച്ചു. 19 വർഷങ്ങൾക്കുശേഷം എഴുതിയ പുതിയ നോവൽ 'ദ് ലോൺലിനസ് ഓഫ് സോണിയ ആൻഡ് സണ്ണി' ആണ് 2025ലെ ബുക്കർ പ്രൈസിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2006ല്‍ 'ദ ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്' എന്ന നോവലിന് കിരണിന് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് അവര്‍ നോവലെഴുതുന്നത്.
കിരൺ ദേശായിയുടെ 13 നോവലുകളാണ് ഇത്തവണ ആദ്യപട്ടികയിലുള്ളത്. 667 പേജുള്ള 'ദ ലോണ്‍ലിനസ് ഓഫ് സോണിയ ആന്‍ഡ് സണ്ണി'യാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലിയ നോവല്‍.
ഒൻപത് രാജ്യങ്ങളിൽ നിന്നായി പതിമൂന്ന് കൃതികളാണ് ഇന്റർനാഷനൽ ബുക്കർ പ്രൈസ് ലോങ് ലിസ്റ്റിൽ ഇടം നേടിയത്. ക്ലെയർ ആദം എഴുതിയ 'ലവ് ഫോംസ്', ടാഷ് ഓ എഴുതിയ 'ദ് സൗത്ത്', നതാഷ ബ്രൗൺ എഴുതിയ 'യൂണിവേഴ്‌സാലിറ്റി', ജോനാഥൻ ബക്ക്‌ലി എഴുതിയ 'വൺ ബോട്ട്', സൂസൻ ചോയി എഴുതിയ 'ഫ്ലാഷ്‌ലൈറ്റ്', കെയ്റ്റി കിതാമുറ എഴുതിയ 'ഓഡിഷൻ', ബെൻ മാർക്കോവിറ്റ്‌സ് എഴുതിയ 'ദ് റെസ്റ്റ് ഓഫ് അവർ ലൈവ്‌സ്', ആൻഡ്രൂ മില്ലർ എഴുതിയ 'ദ് ലാൻഡ് ഇൻ വിന്റർ', മരിയ റെവ എഴുതിയ 'എൻഡ്‌ലിങ്', ഡേവിഡ് സലായ് എഴുതിയ 'ഫ്ലെഷ്', ബെഞ്ചമിൻ വുഡ് എഴുതിയ 'സീസ്‌ക്രാപ്പർ', ലെഡിയ ഷോഗ എഴുതിയ 'മിസ്ഇൻറ്റർപ്രറ്റേഷൻ' എന്നിവയാണ് മറ്റു പുസ്തകങ്ങൾ.
എഴുത്തുകാരനും 1993ലെ ബുക്കർ സമ്മാന ജേതാവുമായ റോഡി ഡോയൽ അധ്യക്ഷനായ പാനലിൽ നോവലിസ്റ്റായ അയ്ബാമി അഡെബായി, നടിയും നിർമ്മാതാവും പ്രസാധകയുമായ സാറാ ജെസീക്ക പാർക്കർ, എഴുത്തുകാരനും പ്രസാധകനും സാഹിത്യ നിരൂപകനുമായ ക്രിസ് പവർ, എഴുത്തുകാരി കൈലി റീഡ് എന്നിവരാണ് അംഗങ്ങൾ. ചുരുക്കപ്പട്ടിക സെപ്റ്റംബർ 23നും ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ വിജയിയെ നവംബർ 10നും പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.