തൃശൂർ: എം. സ്വരാജിന് പുരസ്കാരം നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി. പി. അബൂബക്കർ. എം. സ്വരാജ് നിരസിച്ച കേരള സാഹിത്യ അക്കാദമി സി.ബി. കുമാർ എൻഡോവ്മെന്റ് പുരസ്കാരം ഇക്കുറി മറ്റാർക്കും കൊടുക്കില്ലെന്നും അക്കാദമി പ്രഖ്യാപിച്ച 16 പുരസ്കാരങ്ങളിൽ 11 എണ്ണവും എഴുത്തുകാർ നേരിട്ട് അയച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്കാദമി ലൈബ്രറിയിലുള്ള പുസ്തകം ജൂറിക്കു നൽകുകയായിരുന്നു. അതിൽ എം. സ്വരാജിന്റെ പുസ്തകവും ഉൾപ്പെടും. 2023ൽ പുരസ്കാരം ലഭിച്ച മൂന്നുപേരിൽ കവിതക്ക് അവാർഡ് കിട്ടിയ കൽപറ്റ നാരായണൻ, ആത്മകഥ പുരസ്കാരത്തിനർഹനായ കെ. വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാർഡ് ലഭിച്ച ബി. രാജീവൻ എന്നിവർ പുസ്തകങ്ങൾ അയച്ചിരുന്നില്ല. അക്കാദമിയിൽ ലഭ്യമായ പുസ്തകങ്ങൾ എടുത്ത് അവാർഡ് കൊടുക്കുകയായിരുന്നു. എം. സ്വരാജ് പുരസ്കാരം നിരസിച്ചതിന് തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും സി.പി. അബൂബക്കർ പറഞ്ഞു.
ഡോ. പ്രസാദി പന്ന്യന്‍, ഡോ. രോഷ്‌നി സ്വപ്‌ന, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് എം. സ്വരാജിന്റെ പുക്കളുടെ പുസ്തകം സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റിന് തിരഞ്ഞെടുത്തത്.
എന്നാൽ ഒരു പുരസ്കാരവും സ്വീകരിക്കില്ല എന്ന നിലപാടിന്റെ ഭാഗമായാണ് കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് നിരസിക്കുന്നതെന്ന് സ്വരാജ് വ്യക്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.