ആർ.എസ്. ഭാസ്കർ

ആർ.എസ്. ഭാസ്കറിന് കേന്ദ്രസാഹിത്യ പുരസ്കാരം

മട്ടാഞ്ചേരി: മികച്ച കൊങ്കണി കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് ആർ.എസ്. ഭാസ്കർ അർഹനായി. ''യുഗപരിവർത്തനാചൊ യാത്രി'' എന്ന കവിത സമാഹാരത്തിനാണ്​ ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ്​. കേരൾഭൂയ് ദീർഘ കവിത, അക്ഷർമാല, കൊങ്കണി മലയാളം ഭാഷാ പരിചയ് എന്നിവയാണ് മുഖ്യ കൃതികൾ.

ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു, ബ്രഹ്മർഷി ശ്രീനാരായണഗുരു, വാഴക്കുല, ദൈവദശകം, ഗൗരി എന്നീ കൃതികൾ കൊങ്കണിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കൊങ്കണി കഥകൾ മലയാളത്തിലേക്കും ഭാഷാന്തരം ചെയ്​തു. 'ൻറുപ്പുപ്പാക്കൊരാനേണ്ടാർന്നു' കൃതിയുടെ കൊങ്കണി വിവർത്തനത്തിന് 2003 വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

ഫോർട്ട്​കൊച്ചി സ്വദേശിയായ ഭാസ്കർ കൊച്ചി സർവകലാശാല മുൻ ഉദ്യോഗസ്ഥനാണ്. രാധാമണിയാണ് ഭാര്യ. മകൻ ഡോ. ബി. രാജീവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT