തൃശൂർ: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാർ ലഭിച്ച അഖിൽ പി. ധർമജന്‍റെ റാം c/o ആനന്ദി എന്ന നോവൽ വായിച്ചിട്ടില്ലെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ. സച്ചിദാന്ദൻ. ജനപ്രിയ നോവലിന് അവാർഡ് നൽകിയത് സംബന്ധിച്ച് നിർണായകമായി അഭിപ്രായം പറയാൻ അത് വായിക്കാത്ത ആൾ എന്ന നിലയിൽ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ. ഈ പ്രായത്തിൽ ഇനി ആ പുസ്തകം വായിക്കാൻ ഇടയില്ലാത്തതുകൊണ്ട് ഭാവിയിലും അത് സംബന്ധിച്ച് ഒന്നും പറയാനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം ലഭിച്ച അഖിൽ പി .ധർമജനെ എതിർത്തും അനുകൂലിച്ചും സാഹിത്യരംഗത്ത് അഭിപ്രായമുയർന്നിരുന്നു. ഇതിനിടയിലാണ് സച്ചിദാനന്ദന്‍റെ അഭിപ്രായം വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.