ഗീതാഞ്ജലി ശ്രീയുടെ നോവൽ ബുക്കർ ചുരുക്കപ്പട്ടികയിൽ

ലണ്ടൻ/ന്യൂഡൽഹി: ബുക്കർ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംനേടി ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ നോവൽ 'ടോംബ് ഓഫ് സാൻഡ്' (മണൽക്കുടീരം). ഡെയ്‌സി റോക്ക്‌വെൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയ നോവൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ ഹിന്ദി ഭാഷാ കൃതിയായി മാറി. ഈ ഇന്ത്യൻ നോവൽ അഞ്ചു കൃതികളുമായാണ് 50,000 പൗണ്ടിന്റെ സാഹിത്യസമ്മാനത്തിന് മത്സരിക്കുക. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും അംഗീകാരമായി കരുതുന്നതായും ഗീതാഞ്ജലി വാർത്ത ഏജൻസിയോട് പറഞ്ഞു.

കൊറിയൻ എഴുത്തുകാരി ബോറ ചുങ്ങിന്റെ 'കഴ്സ്ഡ് ബണ്ണി', നോർവീജിയൻ എഴുത്തുകാരൻ ജോൺ ഫോസിന്റെ 'എ ന്യൂ നെയിം സെപ്റ്റോളജി VI-VII', ജാപ്പനീസ് എഴുത്തുകാരി മൈക്കോ കവാകാമിയുടെ 'ഹെവൻ', അർജന്റീനിയൻ എഴുത്തുകാരി ക്ലോഡിയ പിനീറോയുടെ 'എലീന നോസ്', പോളിഷ് എഴുത്തുകാരി ഓൾഗ ടോകാർസുക്കിന്റെ 'ദ ബുക്സ് ഓഫ് ജേക്കബ്' എന്നിവയാണ് ലണ്ടൻ പുസ്തകമേളയിൽ പ്രഖ്യാപിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട മറ്റ് അഞ്ചു പുസ്തകങ്ങൾ.

Tags:    
News Summary - Geetanjali Shree’s Tomb of Sand on International Booker shortlist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.