കോട്ടയം: സി.പി.എം നേതാവ് ഇ.പി. ജയരാജന്‍റെ പേരിലുള്ള ആത്മകഥാ പുസ്തകക്കേസിൽ അന്വേഷണം പൂർത്തിയാക്കി പൊലീസ്. കേസിൽ ഡി.സി ബുക്സ് മുൻ എഡിറ്റർ എ.വി. ശ്രീകുമാറിനെ മാത്രമാണ് പ്രതിചേർത്തത്. കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.
കൂടുതൽ പേരെ പ്രതിചേർക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ചത്. താൻ എഴുതിയതെന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകത്തിൽ സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയ വിവരങ്ങൾ പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പിയുടെ പരാതി.
ഡി.സി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയായിട്ടുള്ള എ.വി. ശ്രീകുമാറാണ് കേസിലെ ഏക പ്രതി. ശ്രീകുമാര്‍ എന്തിന് പുസ്തകം ചോര്‍ത്തി ആരാണ് അതിന് നിര്‍ദേശം നല്‍കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്തിനാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ പുസ്തകം ചോര്‍ത്തിയത് എന്നതിന് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്.
അതേസമയം, തന്നെ ഈ കേസില്‍ ബലിയാടാക്കിയതാണ് എന്നാണ് ശ്രീകുമാര്‍ നല്‍കിയ മൊഴി. ഏല്‍പ്പിക്കപ്പെട്ട ജോലി മാത്രമാണ് താന്‍ ചെയ്തതെന്നും തനിക്ക് മറ്റ് ലക്ഷ്യങ്ങളില്ലെന്നും ശ്രീകുമാര്‍ മൊഴി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.