ദേവികുളത്തെ ശ്രീമൂലം ക്ലബ് ആൻഡ് ലൈബ്രറി
തൊടുപുഴ: ജില്ലയിലെ ആദ്യ വായനശാല ഏതെന്ന് ചോദിച്ചാൽ അത് ദേവികുളത്തെ ശ്രീമൂലം ക്ലബ് ആൻഡ് ലൈബ്രറിയാണ്. ബ്രിട്ടനിൽ അച്ചടിച്ച അത്യപൂർവ പുസ്തകങ്ങളുള്ള ശ്രീമൂലം ക്ലബ് ആൻഡ് ലൈബ്രറി 110ന്റെ നിറവിലാണിപ്പോൾ.
തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ദേവികുളത്തെ വേനൽക്കാല വസതിക്ക് സമീപത്ത് അനുവദിച്ച 50 സെന്റ് സ്ഥലത്താണ് 1915ൽ ശ്രീമൂലം ക്ലബ് ആൻഡ് വായനശാല സ്ഥാപിച്ചത്. മഹാരാജാവിന്റെ കാലത്ത് നിർമിച്ച അതേ തനിമയോടെ കെട്ടിടം ഇന്നും നിലനിൽക്കുന്നു.
മേൽക്കൂരയിലെ ഷീറ്റ് മാത്രം രണ്ടുതവണ മാറ്റി. വായനശാലയിൽ അപൂർവ ഇനത്തിൽപെട്ടതുൾപ്പെടെ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി 15,000ത്തിലധികം പുസ്തകങ്ങളുണ്ട്. 1700കളിൽ ബ്രിട്ടനിൽ അച്ചടിച്ച അപൂർവങ്ങളായ പുസ്തകങ്ങളാണ് വായനശാലയിലുള്ളത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എ ഗ്രേഡ് വായനശാലയാണിത്.
കെട്ടിടത്തിന്റെ മുകൾനിലയിൽ വായനശാലയും താഴെ മിനി ഹാളുമാണുള്ളത്. ജില്ലയിലെ ആദ്യത്തെ ലൈബ്രറിയാണ് ദേവികുളത്തേത്. രണ്ടാമത്തേത് പീരുമേട്ടിലാണ്. വി.ഒ. ഷാജി പ്രസിഡന്റും ശരത്ചന്ദ്രൻ സെക്രട്ടറിയുമായ ഭരണസമിതിയുടെ മേൽനോട്ടത്തിൽ വായനശാലയുടെ പ്രവർത്തനം ഇന്നും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.