ഡി.സി ബുക്സ്-ഖസാക്കിന്റെ ഇതിഹാസം സുവർണ ജൂബിലി നോവല്‍ പുരസ്കാരം ചട്ടമ്പിശാസ്ത്രത്തിന്

കോട്ടയം: ഡി.സി ബുക്‌സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ പുരസ്കാരം കിംഗ് ജോൺസിന്റെ ചട്ടമ്പി ശാസ്ത്രം എന്ന നോവലിന്. ബെന്യാമിനാണ് അവാർഡ് പ്രഖ്യാപിച്ചത്.

ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, അജയ് പി മങ്ങാട്ട് എന്നിവരായിരുന്നു വിധികർത്താക്കൾ. പുരസ്കാര പ്രഖ്യാപന ചടങ്ങിൽ ബെന്യാമിൻ, രവി ഡി സി , കിംഗ് ജോൺസ് എന്നിവർ പങ്കെടുത്തു. നവാഗത നോവലിസ്റ്റുകളെ കണ്ടെത്തുന്നതിനും സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിന്‍റെയും ഭാഗമായാണ് അവാർഡ് നൽകുന്നത്. 

Tags:    
News Summary - DC Books-khasakinte ithihasam Golden Jubilee Novel Award for chattambi sasthram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.