സുദീപ്തോ സെന്നിന്റെ വിവാദ ചിത്രം ദി കേരള സ്റ്റോറി പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ദി അൺടോൾഡ് കേരള സ്റ്റോറി എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയിട്ടുള്ളത്. മലയാളിയായ അംബിക ജെ.കെ.യുമായി സഹകരിച്ചാണ് സുദീപ്തോ സെൻ പുസ്തകം രചിച്ചിരിക്കുന്നത്. 450 പേജുകളുള്ള പുസ്തകത്തിന്‍റെ വില 591 രൂപയാണ്. ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ തിങ്കളാഴ്ചയാണ് പുസ്തകം പ്രകാശനം ചെയ്തത്.
കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനം കേരളത്തിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2024ൽ കേരള സ്റ്റോറി സിനിമ ദൂരദർശനില്‍ പ്രദർശിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സി.പി.എം പരാതി നൽകിയിരുന്നു. കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിച്ച സിനിമ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രദർശിപ്പിക്കുന്നത് ധ്രുവീകരണ നീക്കം നടത്തി വോട്ട് നേടാനുള്ള ശ്രമമാണെന്നായിരുന്നു സി.പി.എമ്മിന്‍റെ വാദം.
കേരള സ്റ്റോറി സിനിമ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയലാഭത്തിനുള്ള സംഘപരിവാർ താല്പര്യമാണ് സിനിമ പ്രദർശിപ്പിക്കുന്നതിന് പിന്നിലെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വിവാദങ്ങൾ നിലനിൽക്കെയാണ് സിനിമയുടെ സംവിധായകായ സുദീപ്തോ സെൻ അൺടോൾഡ് കേരള സ്റ്റോറീസ് എന്ന പേരിൽ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.