ഗ്രോവാസുവിെൻറ അറസ്റ്റ് ഇടതു സർക്കാർ ചെയ്യാൻ പാടില്ലാത്ത ഒന്നായിരുന്നുവെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് കെ. സച്ചിദാനന്ദൻ. ഇത്തരത്തിലുള്ള പോലീസ് നടപടികളെ ഞാൻ എപ്പോഴും എതിർത്തിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകരുടെ സേനാ പ്രവേശനമാണ് ഇടതുപക്ഷക്കാർ പറയുന്ന കാരണങ്ങളിലൊന്ന്. അതൊരു ന്യായീകരണവും കാരണവുമാകാം. യു.എ.പി.എയും സമാനമായ നിയമനിർമ്മാണങ്ങളും ഞാൻ അംഗീകരിക്കുന്നില്ല. ഗ്രോ വാസുവിനെതിരായ നടപടികൾ ഏറെ ഗൗരവത്തോടെയാണ് ഞാൻ കാണുന്നത്.
ഇത് ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യേണ്ട ഒന്നല്ല. തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, കേരളത്തിൽ ഒരു തിരുത്തൽ ശക്തിയുണ്ട്. പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം പോലും ഒരു പാർട്ടിയെ അഹങ്കാരിയാക്കുകയും മൂന്ന് ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ സഖാക്കളോട് പറഞ്ഞുകൊണ്ടേയിരിക്കുന്നത്, അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുകയെന്നാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണീ കാര്യം പറയുന്നത്.
മാവോയിസം എല്ലായിടത്തും പരാജയപ്പെട്ടു, ക്യൂബ അവസാനമായിരുന്നു. പാർലമെൻററി ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണസംവിധാനമെന്ന കെ. വേണുവിെൻറ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. അത്തരമൊരു പാർലമെൻറ് എല്ലാ വിഭാഗങ്ങളെയും ജാതികളെയും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ടോ എന്നതാണ് ചോദിക്കേണ്ട ചോദ്യമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ഗാന്ധിക്കും മാർക്‌സിനും അംബേദ്കറിനും ഇടയിൽ നാം ഉയർത്തിയ മതിലുകൾ തകർക്കേണ്ടതുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഗാന്ധിയിൽ ഒരുപാട് മാർക്സും മാർക്സിൽ ഒരുപാട് ഗാന്ധിയുമുണ്ട്. ഗാന്ധിയൻ തത്ത്വചിന്ത ഉൾക്കൊള്ളുന്ന സമത്വം എന്ന ആശയവും ഒരു മാർക്സിയൻ ആശയമാണ്. ഗാന്ധിക്കും അംബേദ്കറിനും ഇത് ബാധകമാണ്. ഗാന്ധിജി 1948-ൽ അതിജീവിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ, തെൻറ ജീവിതം മുഴുവൻ ജാതി ഉന്മൂലനത്തിനായി അദ്ദേഹം സമർപ്പിക്കുമായിരുന്നുവെന്നും സച്ചിദാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.