ഒ.എൻ.വി പുരസ്ക്കാരം വൈരമുത്തുവിന് നൽകുന്നത് പുനഃപരിശോധിക്കുമെന്ന് അടൂർ ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഈ വർഷത്തെ ഒ.എൻ.വി സാഹിത്യ പുരസ്കാരം അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരം പുനഃപരിശോധിക്കുമെന്ന് ഒ.എൻ.വി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.

ഈ വർഷത്തെ ഒ.എൻ.വി സാഹിത്യ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തീരുമാനത്തിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഇതോടെയാണ് അവാർഡ് പുനഃപരിശോധിക്കുമെന്ന് അധ്യക്ഷൻ പ്രസ്താവനയിലൂടെ അറിയിച്ചത്.

'മീ ടൂ' മൂവ്മെന്‍റിനെ തുടർന്ന് ഏകദേശം 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഈ പശ്ചാത്തലത്തിൽ വൈരമുത്തവിന് ഒ.എൻ.വിയുടെ പേരിലുള്ള പുരസ്ക്കാരം നൽകുന്നത് ശരിയെല്ലെന്ന് തമിഴ് ആക്ടിവിസ്റ്റ് മീന കന്ദസ്വാമി, ഗായിക ചിൻമയി, കെ.ആർ മീര, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ലു.സി.സി എന്നിവർ രംഗത്തെത്തിയിരുന്നു.

ഒരാളുടെ സ്വഭാവ ഗുണം പരിശോധിച്ചിട്ട് കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി സാഹിത്യ പുരസ്‌കാരമെന്നായിരുന്നു നേരത്തേ ഇതേക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതികരണം. എഴുത്തിന്‍റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. കള്‍ച്ചറല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ എന്ന നിലക്ക് ജൂറിയുടെ തീരുമാനങ്ങളില്‍ ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ആരോപണം നേരിടുന്ന വ്യക്തിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇനി നേരത്തെ അറിഞ്ഞാല്‍ പോലും ജൂറിയുടെ തീരുമാനങ്ങളില്‍ തനിക്ക് ഇടപെടാന്‍ സാധിക്കില്ല എന്നും കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നു.

ആലങ്കോട് ലീലാകൃഷ്ണൻ, മലയാളം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ അനിൽ വള്ളത്തോൾ, പ്രഭാവർമ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. മൂന്ന് ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ്. 

Tags:    
News Summary - After the protest, Adoor Gopalakrishnan says ONV award will be reconsidered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.