മലയാള ഭാഷയിൽ കൈകാര്യം ചെയ്യേണ്ട ജോലിക്ക് ഇംഗ്ലീഷിൽ പരീക്ഷ; പി.എസ്.സിയുടെതാണീ വികല നയം

കോഴിക്കോട്: മലയാള ഭാഷയിൽ കൈകാര്യം ചെയ്യേണ്ട ജോലിക്ക് ഇംഗ്ലീഷിൽ പരീക്ഷ. മലയാള ഭാഷ കൈകാര്യം ചെയ്യേണ്ട ജോലിക്ക് പി.എസ്.സിയാണ് പരീക്ഷക്ക് ഇംഗ്ലീഷിൽ ചോദ്യങ്ങൾ ഒരുക്കിയത്.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻ​ഫർമേഷൻ ഓഫീസർ നിയമനത്തിനുള്ള വിവരണാത്മക പരീക്ഷയുടെ ചോദ്യങ്ങളാണ് പി.എസ്.സി ഇംഗ്ലീഷിൽ നൽകുന്നത്. ആദ്യഘട്ടമായി നടത്തിയ ഒ.എം.ആർ പരീക്ഷ വിജയിച്ചവർക്ക് മ​ുഖ്യപരീക്ഷ ഏപ്രിൽ 30-നാണ് നടക്കുക.

ഉത്തരങ്ങൾ വിശദീകരിച്ച് എഴുതാനുള്ള പരീക്ഷയാണിത്. ചോദ്യങ്ങൾ ഇംഗ്ലീഷിലായിരിക്കുമെന്ന് പരീക്ഷ കലണ്ടറിൽ പി.എസ്.സി അറിയിച്ചിട്ടുണ്ട്. ഇതിൽ ഉദ്യോഗാർഥികൾ ആശയകുഴപ്പത്തിലാണ്. പരീക്ഷക്കുള്ള പാഠ്യപദ്ധതിയും ഇംഗ്ലീഷിലാണ് നൽകിയിട്ടുള്ളത്.

മലയാളത്തിൽ ഉത്തരമെഴുതാമോ എന്ന ചോദ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നും വ്യക്തമായ മറുപടിയില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. മറ്റു ബിരുദ പരീക്ഷകൾക്കെന്നപോലെ ചോദ്യങ്ങൾ മലയാളത്തിൽ കൂടി നൽകണമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. 

Tags:    
News Summary - Exam in English for work to be handled in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-30 09:02 GMT