കൊച്ചി: സന്ദർശകരുടെ എണ്ണത്തിൽ റെക്കോഡ് കുതിപ്പുണ്ടായ കൊച്ചി മുസ്രിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് അന്തിമഘട്ടത്തിലേക്ക്. അവശേഷിക്കുന്ന തിങ്കളാഴ്ചകളിൽ പ്രവേശനം സൗജന്യമാക്കി. ഈമാസം മൂന്നുമുതൽ ‘സ്പെക്ടേഴ്സ് ആൻഡ് ദ സീ’ സമാന്തര മുസ്രിസ് പൈതൃക പുരാവസ്തു പ്രദർശനം ഫോർട്ട്കൊച്ചി അസോറ ഹോട്ടൽ, കാശി ആർട്ട് കഫേ എന്നിവിടങ്ങളിൽ ആരംഭിച്ചതോടെ മൊത്തം വേദികളുടെ എണ്ണം 16 ആയി ഉയർന്ന ബിനാലെ ഇതിനകം എട്ടരലക്ഷത്തോളം പേർ സന്ദർശിച്ചു.
കഴിഞ്ഞ പതിപ്പിൽ ആറുലക്ഷം സന്ദർശകരായിരുന്നു. ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. പ്രവേശനം രാവിലെ പത്തുമുതൽ ഏഴുവരെ. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപ, മുതിർന്ന പൗരന്മാർക്ക് 100, വിദ്യാർഥികൾക്ക് 50 എന്നിങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.