സംഗീത നാടക അക്കാദമി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ന​ല്‍കി​വ​രു​ന്ന സ്കോ​ള​ര്‍ഷി​പ്പി​ന് ബി.​ടി.​എ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ വ​ര്‍ഷ വി​ദ്യാ​ര്‍ഥി​ക​ളി​ല്‍നി​ന്നും എം.​ടി.​എ ഒ​ന്ന്, ര​ണ്ട്​ വ​ര്‍ഷ വി​ദ്യാ​ർ​ഥി​ക​ളി​ല്‍നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​തി​മാ​സം 1500 രൂ​പ​യാ​ണ്​ സ്കോ​ള​ര്‍ഷി​പ്. അ​പേ​ക്ഷ​ക​രു​ടെ കു​ടും​ബ വാ​ര്‍ഷി​ക വ​രു​മാ​നം 1,00,000 രൂ​പ​യി​ല്‍ ക​വി​യ​രു​ത്. ബി.​ടി.​എ പ്ര​തി​വ​ര്‍ഷം 10 കു​ട്ടി​ക​ള്‍ വീ​തം ആ​കെ 30 കു​ട്ടി​ക​ളെ​യും എം.​ടി.​എ പ്ര​തി​വ​ര്‍ഷം എ​ട്ട്​ കു​ട്ടി​ക​ള്‍ വീ​തം ആ​കെ 16 കു​ട്ടി​ക​ളെ​യു​മാ​ണ് കൂ​ടി​ക്കാ​ഴ്ച​ക്ക് വി​ധേ​യ​മാ​യി സ്കോ​ള​ര്‍ഷി​പ്പി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ക. അ​പേ​ക്ഷ​ഫോ​റ​വും നി​യ​മാ​വ​ലി​യും കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ http://www.keralasangeethanatakaakademi.in വെ​ബ്​​സൈ​റ്റി​ല്‍നി​ന്ന് ഡൗ​ണ്‍ലോ​ഡ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കാം. അ​പേ​ക്ഷ​ഫോ​റം ന​ല്‍കി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ വീ​ണ്ടും അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

ജൂ​ണ്‍ 15ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന​കം അ​പേ​ക്ഷ​ക​ള്‍ വ​കു​പ്പ് മേ​ധാ​വി മു​ഖേ​ന അ​ക്കാ​ദ​മി​യി​ല്‍ സ​മ​ര്‍പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ണ്‍: 0487 2332134.

Tags:    
News Summary - Sangeetha Nataka Academy invites applications for scholarships

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-10 02:23 GMT
access_time 2024-06-01 07:20 GMT