പിക്കാസോയുടെ പെയിൻറിങ്​​ ലേലത്തിന്​ പോയത്​ വൻതുകക്ക്​; ലഭിച്ചത്​ പ്രതീക്ഷിച്ചതിനേക്കാൾ ഇരട്ടി

ന്യൂയോർക്ക്​: വിഖ്യാത ചിത്രകാരൻ പാ​​േബ്ലാ പിക്കാസോയുടെ 'വുമൺ സിറ്റിംഗ്​ നിയർ എ വിൻഡോ (മാരി^തെരേസ)' എന്ന പെയിൻറിംഗ്​ വ്യാഴാഴ്​ച ന്യൂയോർക്കിലെ ക്രിസ്​റ്റിയിൽ നടന്ന ലേലത്തിൽ വിറ്റത്​ വൻതുകക്ക്​. 103.4 മില്യൻ ഡോളറിനാണ്​ (ഏകദേശം 755 കോടി രൂപ)​ പെയിൻറിംഗ്​ വിറ്റത്​.

19 മിനിറ്റ്​ നേരം മാ​ത്രമാണ്​ ലേലം നീണ്ടുനിന്നത്​. പെയിൻറിംഗ് 55 മില്യൺ ഡോളറിന് വിൽക്കാനുകുമെന്നാണ്​ ക്രിസ്റ്റി പ്രതീക്ഷിച്ചത്​. കോവിഡ്​ മഹാമാരി സൃഷ്​ടിച്ച പ്രതിസന്ധിക്കിടയിലും ഇത്ര വലിയ തുക ലഭിച്ചത്​ ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്​. 1932ൽ പൂർത്തിയായ ഇൗ പെയിൻറിംഗി​െൻറ മഹത്വവും മികച്ച വില ലഭിക്കാൻ​ കാരണമായി.

വ്യാഴാഴ്ച നടന്ന ലേലത്തിൽ 481 ദശലക്ഷം ഡോളറി​െൻറ വസ്​തുക്കളാണ്​ വിറ്റുപോയത്​. കോവിഡിന്​ ശേഷം സ്​ഥിതിഗതികളും കലാവിപണിയും സാധാരണ നിലയിലേക്ക്​ തിരിച്ചെത്തുകയാണെന്ന സ​ന്ദേശമാണ്​ ഇത്​ നൽകുന്നുതെന്ന്​ ക്രിസ്റ്റിയുടെ അമേരിക്കൻ അധ്യക്ഷൻ ബോണി ബ്രെനൻ പറഞ്ഞു.

ത​െൻറ യുവ യജമാനത്തി മാരി തെരേസ് വാൾട്ടറിനെയാണ്​ പി​ക്കാസോ ചിത്രീകരിച്ചിരിക്കുന്നത്​. എട്ട് വർഷം മുമ്പ് ലണ്ടനിൽനിന്ന്​ നടന്ന വിൽപ്പനയിൽ ഏകദേശം 44.8 ദശലക്ഷം ഡോളറിനാണ് ഇൗ പെയിൻറിംഗ്​​ ക്രിസ്​റ്റി സ്വന്തമാക്കിയത്​. അതാണിപ്പോൾ ഇരട്ടിയിലധികം തുകക്ക്​ വിറ്റുപോയത്​.

സ്പാനിഷ് ചിത്രകാര​െൻറ അഞ്ച് പെയിൻറിംഗുകളാണ്​ നിലവിൽ 100 മില്യൺ ഡോളർ മറികടന്നത്​. 'വിമൻ ഓഫ് അൽജിയേഴ്സ്' 2015ൽ 179.4 ദശലക്ഷം ഡോളറിനാണ്​ ലേലത്തിൽ പോയത്​. 

Tags:    
News Summary - Picasso's painting goes to auction for huge sums; Got twice as much as expected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT