പിക്കാസോയുടെ പെയിന്റിങ് 1157 കോടിക്ക് ലേലം ചെയ്തു

പാബ്ലോ പിക്കാസോയുടെ 1932 ലെ മാസ്റ്റർപീസ് പെയിന്റിങ് 'വുമൺ വിത്ത് എ വാച്ച്' ന്യൂയോർക്കിലെ സോത്ത്ബൈസിൽ വെച്ച് ലേലം ചെയ്തു. ഏകദേശം 1157 കോടിക്കാണ് ചിത്രം വിറ്റുപോയത്. പിക്കാസോ പെയിന്റിങിന് കിട്ടുന്ന രണ്ടാമത്തെ ഏറ്റവും വലിയ തുകയാണിത്.

ഈ വർഷം ലേലത്തിൽ വിറ്റ ഏറ്റവും വിലപിടിപ്പുള്ള സൃഷ്ടി കൂടിയാണ് 'വുമൺ വിത്ത് എ വാച്ച്'. സ്പാനിഷ് കലാകാരനായ പിക്കാസോയുടെ കാമുകിയായ ഫ്രഞ്ച് മോഡൽ മേരി-തെരേസ് വാൾട്ടറെയാണ് ചിത്രത്തിൽ അദ്ദേഹം വരച്ചിരിക്കുന്നത്. അവരെ വിഷയമാക്കി വേറെയും ചിത്രങ്ങൾ പിക്കാസോ വരച്ചിട്ടുണ്ട്.

ഈ പെയിന്റിങ് മുമ്പ്, ആർട്ട് കളക്ടർ എമിലി ഫിഷർ ലാൻഡൗവിന്റെ ഉടമസ്ഥതയിലായിരുന്നു. 1968 -ലാണ് അവരിത് വാങ്ങിയത്. ഇപ്പോൾ ചിത്രം വാങ്ങിയ ആളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഫ്രഞ്ച് ചിത്രകാരിയായ മേരി-തെരേസ് വാൾട്ടർ സിംഹാസനം പോലെയുള്ള ഒരു നീല കസേരയിൽ ഇരിക്കുന്ന ഛായാചിത്രമാണ് 'വുമൺ വിത്ത് എ വാച്ച്'.

മേരി-തെരേസ് വാൾട്ടർ 17 ാം വയസിലാണ് 45 വയസായ പിക്കാസോയെ പാരീസിൽ വച്ച് കണ്ടുമുട്ടുന്നത്. ആ സമയത്ത് റഷ്യൻ-യുക്രെയ്ൻ ബാലെ നർത്തകി ഓൾഗ ഖോഖ്‌ലോവയെ പിക്കാസോ വിവാഹം കഴിച്ചിരുന്നുവെങ്കിലും മേരി-തെരേസ് വാൾട്ടറുമായുള്ള ബന്ധം രഹസ്യമായി തുടരുകയായിരുന്നു.

2022 -ലെ ലേലത്തിൽ 67.5 മില്യൺ ഡോളറിന് വിറ്റ, 1932 -ൽ വരച്ച 'ന്യൂഡ് റിക്ലൈനിങ് വുമൺ' ഉൾപ്പെടെ പിക്കാസോയുടെ വേറെയും പല ചിത്രങ്ങളിൽ മേരി-തെരേസ് വാൾട്ടർ വിഷയമായിട്ടുണ്ട്.

Tags:    
News Summary - Picasso painting auctioned off for USD 139 million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.