പന്നിശ്ശേരി പുരസ്കാരം പത്തിയൂർ ശങ്കരൻകുട്ടിക്ക്

കരുനാഗപ്പള്ളി: പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബി​െൻറ നേതൃത്വത്തിൽ കഥകളിലോകത്തെ സമഗ്രസംഭാവനക്ക്​ നൽകിവരുന്ന പന്നിശ്ശേരി പുരസ്കാരം കഥകളി സംഗീതജ്ഞൻ പത്തിയൂർ ശങ്കരൻകുട്ടിക്ക്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

പന്നിശ്ശേരി ശ്രീനിവാസക്കുറുപ്പി​െൻറ പേരിലുള്ള ഗീതസാരസ്വതം പുരസ്കാരത്തിന് ഡോ. പൂജപ്പുര കൃഷ്ണൻനായർ, കലാനിലയം രാമകൃഷ്ണപിള്ളയുടെ പേരിലുള്ള വർണമുഖി പുരസ്കാരത്തിന് ചിങ്ങോലി പുരുഷോത്തമൻ, പന്നിശ്ശേരി ഗണേശകുമാരൻ നായരുടെ പേരിലുള്ള വാദനശ്രീ പുരസ്കാരത്തിന് കലാമണ്ഡലം അച്യുതവാര്യർ, ചവറ മുൻ എം.എൽ.എ എൻ. വിജയൻപിള്ളയുടെ പേരിലുള്ള രംഗമുദ്രാ പുരസ്കാരത്തിന് കലാമണ്ഡലം മയ്യനാട് രാജീവ് അർഹരായി. ഇവർക്കെല്ലാം 5001 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. 

Tags:    
News Summary - pannisseri award to pathiyoor shankaran kutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.