മത്സരമല്ല, കലോത്സവത്തിലെ പങ്കാളിത്തമാണ് പ്രധാനം - മന്ത്രി ആർ. ബിന്ദു

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കഥകളി മത്സര വേദിയിലെത്തി മന്ത്രി ആർ. ബിന്ദു.സ്കൂൾ കലോത്സവത്തിൽ സർവകലാശാല കലോത്സവത്തിന്‍റെയും കഥകളി ഓർമകൾ മന്ത്രി പങ്കുവെച്ചു. കുട്ടികൾക്കൊപ്പം കഥകളി മുദ്രകൾ കാണിച്ചും ആശാന്മാരെയും സന്ദർശിച്ചും മന്ത്രി മത്സരാർഥികളുടെ കൂടെ കൂടി.

മത്സരമോ സമ്മാനം ലഭിക്കലോ അല്ല കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയുന്നതാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. എ ഗ്രേഡ് ലഭിക്കണമെങ്കിൽ ചിട്ടയോടെയും കഠിനായ പ്രയത്നത്തോടെയും കഥകളി അവതരിപ്പിക്കണമന്നും അവർ പറഞ്ഞു. വർഷങ്ങൾക്ക് പുറകിലേക്ക് പോകുന്നതുപോലെയുള്ള നൊസ്റ്റാൾജിയയുള്ള ഓർമയാണ് കലോത്സവങ്ങളുടേതെന്നും അവർ പറഞ്ഞു. 

Tags:    
News Summary - Participation in the arts festival is important, not competition - Minister R. Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.