തൃശൂർ: മൻഹയുടെ എ ഗ്രേഡുകൾക്ക് ഇരട്ടി തിളക്കമാണ്. മതിലകം ഡി.പി.എഫ് സ്കൂളിലെ ഒൻപതാം ക്ലാസുകാരി സംസ്ഥാന കലോത്സവ വേദിയിൽ എത്തിയത് രണ്ട് വിഭാഗങ്ങളിലെ ഒന്നാം സ്ഥാനക്കാരിയായാണ്. മാപ്പിള പാട്ടിലും ഇംഗ്ലീഷ് പ്രസംഗത്തിലും തൃശൂർ ജില്ലയെ പ്രതിനിധീകരിച്ചത് മൻഹയായിരുന്നു.
'ആർ വീ കില്ലിങ് ദ മദർ നേച്വർ' എന്നതായിരുന്നു ഇംഗ്ലീഷ് പ്രസംഗത്തിന്‍റെ വിഷയം. പ്രസംഗം തുടങ്ങുന്നതിന് മൂന്ന് മിനിറ്റ് മുൻപ് നൽകുന്ന വിഷയത്തിലാണ് ഇവർ പ്രസംഗം നടത്തേണ്ടത്. മാപ്പിള പാട്ടിലും എ ഗ്രേഡാണ് ലഭിച്ചത്.
മൂന്നുപീടിക പേരോത്ത് ഹാഷിം, ഷഫ്ന ദമ്പതികളുടെ മകളാണേ മൻഹ. ബദറുദ്ദീൻ പറന്നൂർ രചിച്ച "തരുലാറ്റ തിരുമലരേ" എന്ന് തുടങ്ങുന്ന മാപ്പിള പാട്ടാണ് മൻഹക്ക് എ ഗ്രേഡ് നേടിക്കൊടുത്തത്. മൻഹയുടെ പിതാവ് ഹാഷിം തന്നെയാണ് മാപ്പിളപാട്ട് പരിശീലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.