Posted On
date_range Updated On
date_range മലപ്പുറം സെന്‍ട്രല്‍ സഹോദയ സി.ബി.എസ്.ഇ കലോത്സവത്തിന് തുടക്കം; കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും ഹൃദ്യ മാധവന്
പെരുവള്ളൂര്‍: ലാസ്യ ചടുലതാളങ്ങളില്‍ നിറഞ്ഞാടിയ ഹൃദ്യ മാധവന് കുച്ചിപ്പുടിയിലും മോഹിനിയാട്ടത്തിലും ഒന്നാംസ്ഥാനം. കാറ്റഗറി നാല് വിഭാഗത്തിലാണ് തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി
ഹൃദ്യ അരങ്ങില്‍ നിറഞ്ഞത്. വ്യാഴാഴ്ച രാവിലെ നടന്ന കുച്ചിപ്പുടിയിലും വൈകീട്ട് നടന്ന മോഹിനിയാട്ടത്തിലും ഹൃദ്യ മികച്ച നിലയില്‍ മുന്നിലെത്തുകയായിരുന്നു. വെള്ളിയാഴ്ച ഗ്രൂപ് ഡാന്‍സിലും ശനിയാഴ്ച ഭരതനാട്യത്തിലും ഈ കൊച്ചുമിടുക്കി ചുവടുവെക്കും. നാഗാലൻഡ് എ.ജി ഓഫിസിലെ സീനിയര്‍ ഓഡിറ്റ് ഓഫിസര്‍ മാധവന്റെയും തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളിലെ റിസപ്ഷനിസ്റ്റ് സുനിത മാധവന്റെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.