നാരങ്ങാവെള്ളം, നാരങ്ങാവെള്ളം...

തൃശൂർ: തൃശൂരിന്‍റെ പകലുകളിപ്പോൾ മീനച്ചൂടിന്‍റെ വേവിൽ പൊള്ളുകയാണ്. സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന തേക്കിൻകാടിന് ചുറ്റും പകൽ മുഴുവൻ ചൂടും പൊടിയുമേറ്റ് തളരുകയാണ് ആളുകൾ. അതിനിടക്കാണ് നാരങ്ങാവെള്ളത്തിന്‍റെ മധുരവും തണുപ്പുമായി ഹോട്ടൽ ആന്‍റ് റസ്റ്ററന്‍റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി എത്തിയിരിക്കുന്നത്.

20,000ത്തോളം പേർക്കാണ് ഇവിടെ ദിവസവും നാരങ്ങാവെള്ളം നൽകുന്നത്. ഒന്നാംവേദിയുടെ എതിർവശത്തായി ഒരുക്കിയിരിക്കുന്ന പന്തലിൽ നാരങ്ങാ പിഴിഞ്ഞ് ഐസും പഞ്ചസാരയും ചേർത്താണ്മ നാരങ്ങാവെള്ളം ഉണ്ടാക്കുന്നത്. 2000 ലിറ്റർ വെള്ളമാണ് ഇതിനായി ഇവർ വാങ്ങിക്കുന്നത്. 200 കിലോ പഞ്ചസാരയും രണ്ട് ചാക്ക് നാരങ്ങയും 150 കിലോ ക്യൂബ് ഐസും ഇതിനായി വാങ്ങിക്കുന്നുണ്ട്.

കലോത്സവം നടക്കുന്ന ദിവസങ്ങളിലെല്ലാം ഇത് നൽകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. തൃശൂരിൽ കലാമാമാങ്കം നടക്കുമ്പോൾ തങ്ങളുടെ ഭാഗത്ത് നിന്നും ചെയ്യാവുന്ന സഹായങ്ങൾ ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് സൗജന്യമായി നാരങ്ങാവെള്ളം നൽകുന്നതെന്ന് അവർ പറഞ്ഞു. നിരവധി പേരാണ് ഇവിടെ നാരങ്ങാവെള്ളം കുടിക്കാൻ എത്തുന്നത്.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.